കഡപ്പയിലെ ആഭ്യന്തരവിമാനത്താവളം നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറിയാണ് സ്ഥിതിചെയ്യുന്നത്. ഹൈദരാബാദ്, തിരുപ്പതി തുടങ്ങിയസ്ഥലങ്ങളില്‍ നിന്നും ഇങ്ങോട്ട് വിമാനസര്‍വ്വീസുണ്ട്. തിരുപ്പതി വിമാനത്താവളം കഡപ്പയില്‍ നിന്നും 134 കിലോമീറ്റര്‍ അകലെയാണ്. കഡപ്പയ്ക്ക് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം തലസ്ഥാനമായ ഹൈദരാബാദിലാണ്. ഇവിടേയ്ക്ക് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദേശരാജ്യങ്ങളില്‍ നിന്നും വിമാനസര്‍വ്വീസുകളുണ്ട്.