Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാളഹസ്‌തി

കാളഹസ്‌തി: മോക്ഷദായിനിയായ പുണ്യഭൂമി

21

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക്‌ സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ്‌ കാളഹസ്‌തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്‌തി എന്നാണ്‌. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന കാളഹസ്‌തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ശ്രീ, കാള, ഹസ്‌തി എന്നീ മൂന്നു വാക്കുകളില്‍ നിന്നാണ്‌ ശ്രീകാളഹസ്‌തി എന്ന പേര്‌ രൂപപ്പെട്ടിരിക്കുന്നത്‌.

ശ്രീ ചിലന്തിയെയും കാള പാമ്പിനെയും ഹസ്‌തി ആനയെയും സൂചിപ്പിക്കുന്നു. ഇവിടെ വച്ച്‌ ഇവ മൂന്നും ശിവനെ പ്രാര്‍ത്ഥിക്കുകയും മോക്ഷം നേടുകയും ചെയ്‌തെന്നാണ്‌ വിശ്വാസം. ഇവയുടെ മൂന്നിന്റെയും രൂപങ്ങള്‍ കാളഹസ്‌തി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിന്‌ മുന്നില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്‌തവുമായ ശിവക്ഷേത്രമാണ്‌ ശ്രീകാളഹസ്‌തിയിലേത്‌. പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലം കൂടിയാണ്‌ കാളഹസ്‌തി.

സ്വര്‍ണ്ണമുഖി നദിയ്‌ക്കും ഒരു കുന്നിനും ഇടയിലായാണ്‌ ശ്രീകാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. അതിനാല്‍ ഇത്‌ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്ന വിശേഷണവും കാളഹസ്‌തിക്കുണ്ട്‌.

ശ്രീകാളഹസ്‌തിയും ഐതിഹ്യങ്ങളും

പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ്‌ ശ്രീകാളഹസ്‌തി. ശിവന്‍ വായുവിന്റെ രൂപത്തില്‍ ഇവിടെ വന്ന്‌ തന്നോട്‌ ചിലന്തിക്കും പാമ്പിനും ആനയ്‌ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞതായാണ്‌ ഐതിഹ്യം. ഇവയുടെ ഭക്തിയില്‍ സംപ്രീതനായ ശിവന്‍ ഇവരെ പാപങ്ങളില്‍ നിന്ന്‌ മുക്തരാക്കിയെന്നും അതുവഴി അവര്‍ക്ക്‌ മോക്ഷം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു.സ്‌കന്ദപുരാണം, ശിവപുരാണം, ലിംഗപുരാണം എന്നിവയില്‍ ശ്രീകാളഹസ്‌തിയെ കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്‌.

അര്‍ജ്ജുനന്‍ ഇവിടെ വരുകയും കാളഹസ്‌തീശ്വരനെ (ശിവന്‍) പൂജിക്കുകയും ചെയ്‌തതായി സ്‌കന്ദപുരാണം പറയുന്നു. ഇവിടുത്തെ മലമുകളില്‍ വച്ച്‌ അര്‍ജ്ജുനന്‍ ഭരദ്വാജ മഹര്‍ഷിയെ കണ്ടുമുട്ടിയതായും സ്‌കന്ദപുരാണത്തില്‍ സൂചനയുണ്ട്‌. സംഘകാല കവിയായ നക്കീരര്‍ മൂന്നാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലും ശ്രീകാളഹസ്‌തിയെ കുറിച്ചുള്ള പരാമര്‍ശം കാണാം.

ശ്രീകാളഹസ്‌തിയെ കുറിച്ച്‌ പരാമര്‍ശമുള്ള ആദ്യകാല സാഹിത്യകൃതികള്‍ നക്കീരറുടേതാണ്‌. നക്കീരര്‍ തന്നെയാണ്‌ കാളഹസ്‌തിയെ ദക്ഷിണകൈലാസം എന്ന്‌ വിശേഷിപ്പിച്ചതും. തെലുങ്ക് കവിയായ ധൂര്‍ജതി കാളഹസ്‌തിയില്‍ താമസിച്ച്‌ ശ്രീകാളഹസ്‌തിയെയും ശ്രീ കാളഹസ്‌തീശ്വരനെയും പ്രകീര്‍ത്തിച്ച്‌ 100 ശ്‌ളോകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

ശിവഭക്തനായ കണ്ണപ്പ

ശിവ ഭക്തന്മാര്‍ക്കും ഹിന്ദുക്കള്‍ക്ക്‌ ആകെയും ഒരിക്കലും മറക്കാനാവാത്ത പേരാണ്‌ ശിവഭക്തനായ കണ്ണപ്പയുടേത്‌. ശിവനോടുള്ള തീവ്രഭക്തിയുടെ പേരില്‍ കണ്ണപ്പ തന്റെ കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി. കണ്ണപ്പയുടെ ഭക്തിയില്‍ ആകൃഷ്ടനായ ആദിശങ്കരന്‍ ശിവാനന്ദലഹരി എന്ന തന്റെ കൃതിയില്‍ കണ്ണപ്പയെയും അദ്ദേഹത്തിന്റെ ഭക്തിയെയും കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌.അനുപമ ശില്‍പ്പചാരുതയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങള്‍

വര്‍ഷം തോറും ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രങ്ങളുടെ പേരിലാണ്‌ ശ്രീകാളഹസ്‌തി അറിയപ്പെടുന്നത്‌. ഇവിടുത്തെ ക്ഷേത്രങ്ങളിലെ പ്രധാന ആരാധനാ മൂര്‍ത്തിമാര്‍ ശിവനും വിഷ്‌ണുവുമാണ്‌. നിരവധി രാജവംശങ്ങള്‍ കാളഹസ്‌തി ഭരിച്ചിട്ടുണ്ട്‌. അവരെല്ലാം ഇവിടെ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. നിര്‍മ്മാണം നടന്ന കാലഘട്ടത്തിനും ഭരിച്ച രാജാവിന്റെ താത്‌പര്യത്തിനും അനുസരിച്ച്‌ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലികളിലും വ്യത്യാസം കാണാം. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്ന്‌ ചോള രാജാക്കന്മാരുടെയും പല്ലവന്മാരുടെയും വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരുടെയും ശില്‍പ്പകലാ അഭിരുചികള്‍ വായിച്ചെടുക്കാന്‍ കഴിയും.

വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ തങ്ങളുടെ കിരീടധാരണം ക്ഷേത്രങ്ങളിലെ ശാന്തവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ നടത്താന്‍ താത്‌പര്യം കാണിച്ചിരുന്നു. അച്യുതരായ രാജാവിന്റെ കിരീടധാരണം ശ്രീകാളഹസ്‌തിയിലെ നൂറുകല്‍ മണ്ഡപത്തിലാണ്‌ നടന്നത്‌. അതിനുശേഷമാണ്‌ ആഘോഷങ്ങള്‍ക്കായി അദ്ദേഹം തന്റെ രാജധാനിയിലേക്ക്‌ മടങ്ങിയത്‌.ദൈവീകമായ ഒരു യാത്രാ അനുഭവം

കാളഹസ്‌തിയിലെ ക്ഷേത്ര സന്ദര്‍ശനം വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദൈവീകമായ ഒരു അനുഭവമായിരിക്കും. ശ്രീ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഭരദ്വാജ തീര്‍ത്ഥം, കാളഹസ്‌തി ക്ഷേത്രം, ശ്രീദുര്‍ഗ്ഗാ ക്ഷേത്രം എന്നിവയാണ്‌ കാളഹസ്‌തിയിലെ പ്രമുഖ ക്ഷേത്രങ്ങള്‍.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം

വേനല്‍ക്കാലത്ത്‌ ഇവിടെ കടുത്ത ചൂട്‌ അനുഭവപ്പെടും. അതിനാല്‍ വേനല്‍ക്കാലത്ത്‌ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

എങ്ങനെ എത്തിച്ചേരാം

റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും കാളഹസ്‌തിയില്‍ എത്തിച്ചേരാം. അനുപമായ ശില്‍പ്പചാരുതയുള്ള ക്ഷേത്രങ്ങളും ഭക്തിനിര്‍ഭരമായ അന്തരീക്ഷവുമാണ്‌ കാളഹസ്‌തിയിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കുന്നത്‌. മന:ശാന്തി ഇഷ്ടപ്പെടുന്നവരുടെ സ്‌നേഹം കാളഹസ്‌തി അതിവേഗം പിടിച്ചുപറ്റും.

കാളഹസ്‌തി പ്രശസ്തമാക്കുന്നത്

കാളഹസ്‌തി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാളഹസ്‌തി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാളഹസ്‌തി

  • റോഡ് മാര്‍ഗം
    സംസ്ഥാനത്തെ എല്ലാ പ്രമുഖ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഇവിടേക്ക്‌ ബസ്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. തിരുപ്പതി, ബാംഗ്‌ളൂര്‍, ചെന്നൈ, ഹൈദരാബാദ്‌, വിജയവാഡ, നെല്ലൂര്‍ എന്നിവടങ്ങളില്‍ നിന്നും ഇവിടേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ബസുകള്‍ ലഭ്യമാണ്‌. പ്രമുഖ നഗരങ്ങളില്‍ നിന്ന്‌ ഇവിടേക്ക്‌ സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ബസുകളേക്കാള്‍ ഇവയില്‍ ടിക്കറ്റ്‌ നിരക്ക്‌ അല്‍പ്പം കൂടുതലാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇതുവഴിയുള്ള എല്ലാ പ്രധാന ട്രെയിനുകളും ശ്രീകാളഹസ്‌തിയില്‍ നിര്‍ത്താറുണ്ട്‌. ഇവിടെ നിന്ന്‌ ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും ട്രെയിനുകള്‍ ലഭിക്കും. നിങ്ങള്‍ക്ക്‌ മറ്റു റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന്‌ നേരിട്ട്‌ ഇവിടെ എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ശ്രീകാളഹസ്‌തിക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം 26 കിലോമീറ്റര്‍ അകലെയുള്ള തിരുപ്പതി വിമാനത്താവളമാണ്‌. ചെന്നൈ, ഹൈദരാബാദ്‌, ബാംഗ്‌ളൂര്‍, മദുരൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക്‌ വിമാനങ്ങളുണ്ട്‌. വിമാനത്താളവത്തില്‍ നിന്ന്‌ സ്വകാര്യ ടാക്‌സിയിലോ സംസ്ഥാന സര്‍ക്കാര്‍ ബസ്സിലോ നിങ്ങള്‍ക്ക്‌ ശ്രീകാളഹസ്‌തിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri