ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീകാളഹസ്‌തിയില്‍ സ്ഥിതി ചെയ്യുന്ന പ്രസന്ന വരദരാജസ്വാമി ക്ഷേത്രം. ശ്രീകാളഹസ്‌തി ക്ഷേത്രത്തിന് സമീപമാണ് ഈ ക്ഷേത്രവും കാണപ്പെടുന്നത്. കാളഹസ്‌തീശ്വര ക്ഷേത്രത്തിന്റെ ഉപ ക്ഷേത്രമായാണ് പ്രസന്ന വരദരാജസ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നത്. വര്‍ഷംതോറും ആയിരക്കണക്കിന് ആളുകള്‍ അനുഗ്രഹം തേടി ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്.
പുന:രുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രം അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ക്ഷേത്രത്തിനകത്തെ ഒരു മുറിയുടെ ഒരു വശത്ത് വലിയൊരു തടി വാതില്‍ കണ്ടെത്തി. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്‌ച അതിശയിപ്പിക്കുന്നതായിരുന്നു. ഇടുങ്ങി അഴുക്കുപിടിച്ച മുറിയുടെ തറ മുഴുവന്‍ വിലമതിക്കാനാവാത്ത പുരാവസ്‌തുക്കളും നിധിശേഖരവും. ക്ഷേത്രത്തില്‍ നിധി കണ്ടെത്തിയ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അമൂല്ല്യ നിധിശേഖരം കാണാന്‍ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. സന്ദര്‍ശകരെ നിരാശപ്പെടുത്തുന്ന കാര്യമാണ് ഇനി പറയാന്‍ പോകുന്നത്, നിധിശേഖരം കാണാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല.



Click it and Unblock the Notifications