ഈ ബുദ്ധ ക്ഷേത്രത്തെ വിശേഷിപ്പിക്കാന്‍ അനുയോജ്യമായ രണ്ട് വാക്കുകള്‍ പുരാതനം , ശാന്തം എന്നിവയാണ്. നിശബ്‌ദമായ പ്രാര്‍ത്ഥന മുറി ശാന്തവും സമാധാനവുമുള്ള അന്തരീക്ഷമാണ് നല്‍കുന്നത്. പഴയ തനത് ബുദ്ധ വിഹാരങ്ങള്‍ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ നശിച്ച് തുടങ്ങിയിട്ടുണ്ട്. സോങ് ധോങ് പാല്‍രി ഫോ ബ്രാങ് ക്ഷേത്രത്തിന്റേത് താരതമ്യേന പുതിയ നിര്‍മ്മിതിയാണ്. ക്ഷേത്രം ചുറ്റിനടന്ന് പറഞ്ഞ തരാന്‍ യുവ ലാമമാര്‍ ഇവിടെയുണ്ട്. സൂര്യാസ്‌തമന സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നത് വളരെ മനോഹരമായ അനുഭവമായിരിക്കും



Click it and Unblock the Notifications