Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിലിഗുരി

സിലിഗുരി - മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകളുടെ നാട്

15

മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകളുടെ നാട്  എന്നാണ് സിലിഗുരി പൊതുവെ അറിയപ്പെടുന്നത്. നേപ്പാളാണ് സിലിഗുരിയുടെ ഒരു അതിര്‍ത്തി. മറുവശത്ത് ബംഗ്ളാദേശുമായും അതിര്‍ത്തി പങ്കിടുന്ന സിലിഗുരിയിലൂടെ മാത്രമേ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയൂ. പശ്ചിമബംഗാളിലെ പ്രമുഖ ഹില്‍സ്റ്റേഷന്‍ എന്നതിനേക്കാളുപരിയായി ഒരു ടൗണ്‍ഷിപ്പ് എന്ന നിലയിലേക്ക് സിലിഗുരി വളര്‍ന്നുകഴിഞ്ഞു. സഞ്ചാരികള്‍ക്കായി മനോഹരങ്ങളായ നിരവധി മായകാഴ്ചകളാണ് ഇവിടെ ഒരുക്കിവെച്ചിരിക്കുന്നത്.

ബാഗ്ദോഗ്രയിലെ വിമാനത്താവളത്തിന്‍െറ സാന്നിധ്യവും നിരവധി ട്രെയിനുകള്‍ എത്തുന്ന റെയില്‍വേ സ്റ്റേഷന്‍െറ സാന്നിധ്യവും സിലിഗുരിയുടെ വിനോദസഞ്ചാര സാധ്യതകള്‍ ഏറെ വളര്‍ത്തിയിട്ടുണ്ട്. ഹിമാലയന്‍ പര്‍വതനിരയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന സിലിഗുരി വിദ്യാഭ്യാ കേന്ദ്രമെന്ന നിലയിലും പ്രശസ്തമാണ്.

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നു വരെ ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കുട്ടികള്‍ എത്താറുണ്ട്. ചെറു ടൗണ്‍ഷിപ്പുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ഇസ്കോണ്‍ ക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. മഹാനന്ദ വന്യജീവി സങ്കേതം, സയന്‍സ് സിറ്റി, കൊറോണഷന്‍ ബ്രിഡ്ജ്, സാലുഗര വന്യജീവി സങ്കേതം, മധുബന്‍ പാര്‍ക്ക്, ഉമ്രാവോ സിംഗ് ബോട്ട് ക്ളബ്ബ് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

ഉല്‍സവങ്ങളുടെയും കാര്‍ണിവലുകളുടെയും നാട്

ഇന്ത്യയിലെ ഒട്ടുമിക്ക നാടുകളിലെയും ദീപാവലി, ബായ് ടിക്ക, ദുര്‍ഗാപൂജ, കാളീപൂജ എന്നിവ ഇവിടെ ആഘോഷപൂര്‍വമാണ് കൊണ്ടാടുന്നത്. ബൈശാഖിയാണ് ഇവിടത്തുകാരുടെ ഏറ്റവും പഴക്കം ചെന്ന ഉല്‍സവം. ഈ സമയങ്ങളില്‍ നടക്കുന്ന ഫാഷന്‍ഷോയടക്കം പരിപാടികളില്‍ സഞ്ചാരികളെ പ്രദേശവാസികള്‍ തുറന്ന മനസോടെ സ്വാഗതം ചെയ്യാറുണ്ട്. ഹസ്ത ശില്‍പ്പ മേള, ബുക്ക് ഫെയര്‍, ലെക്സ്പോ ഫെയര്‍ എന്നിവയാണ് പ്രദര്‍ശനങ്ങളില്‍ ചിലത്. നഗരഹൃദയത്തില്‍ തന്നെയുള്ള കാഞ്ചന്‍ജംഗ സ്റ്റേഡിയത്തിലാണ് പ്രദര്‍ശനങ്ങള്‍ മിക്കതും സംഘടിപ്പിക്കാറ്.

ഭക്ഷണം

സിലിഗുരിയിലെ ടൗണ്‍ഷിപ്പുകളിലേക്ക് പുറംനാടുകളില്‍ നിന്ന് നിരവധി പേര്‍ താമസത്തിനായി എത്തിയിട്ടുണ്ടെങ്കിലും നഗരത്തിന്‍െറ പ്രാദേശിക സംസ്കാരം ഇന്നും ഇവിടെയത്തെുന്നവര്‍ക്ക് ആസ്വദിക്കാം. ഭക്ഷണ പ്രിയര്‍ ഒരിക്കലും സിലിഗുരിയുടെ തനത് രുചികള്‍ ആസ്വദിക്കാതെ വിടരുത്. സ്വാദിഷ്ടമായ ഭക്ഷണം വില്‍പ്പന നടത്തുന്ന നിരവധി കടകള്‍ റോഡരികുകളില്‍ ഉണ്ട്. ചിക്കന്‍/ ബീഫ്/പോര്‍ക്ക്/ പച്ചക്കറി കൊണ്ട് ഉണ്ടാക്കുന്ന മോമോയാണ് ഇവിടത്തെയും പ്രധാന പലഹാരം. മണ്‍സൂണിലും തണുപ്പുകാലത്തും ഉച്ചക്ക് ശേഷം വടക്കേ ഇന്ത്യന്‍ തെയിലയിട്ട് ചായ കുടിക്കുന്നത് വേറിട്ട അനുഭവമാകും.

ഹോട്ടലുകള്‍

ഗസ്റ്റ്ഹൗസുകളും ഡോര്‍മെട്രികളും മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെ ഇവിടെയുണ്ട്. ബ്രോഡ്ബാന്‍റ് കണക്ഷനോടെയുള്ള ഇന്‍റര്‍നെറ്റ് കഫേകളും ധാരാളമുണ്ട്. ഹോട്ടലുകളിലും ആശയ വിനിമയത്തിന് സൗകര്യങ്ങളുണ്ട്. പട്ടാളത്തിന്‍െറയും പാരാമിലിറ്ററി സേനകളുടെയും സാന്നിധ്യം ഉള്ളതിനാല്‍ ഏത് പാതിരാത്രിയും നഗരം സുരക്ഷിതമാണ്.

മാള്‍ സംസ്കാരം

മാള്‍ സംസ്കാരവും ഇവിടെ വ്യാപകമാണ്. കോസ്മോസ് ഓര്‍ബിറ്റ് രണ്ട് എന്നിവയാണ് ആദ്യകാല മാളുകള്‍. മള്‍ട്ടിപ്ളക്സ് തിയേറ്ററുകളും അടങ്ങിയതാണ് മാളുകളെല്ലാം. പൂര്‍ണ പ്രവര്‍ത്തന സജ്ജമായ ടെക്നോളി പാര്‍ക്കാണ് മറെറാരു ആകര്‍ഷണം.

നഗരം ചുറ്റിക്കറങ്ങാന്‍ ആട്ടോറിക്ഷകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. രസകരമായ യാത്ര കൊതിക്കുന്നവര്‍ക്ക് സൈക്കിള്‍ വാടകക്ക് എടുക്കുകയുമാകാം. ആട്ടോറിക്ഷക്കാര്‍ മീറ്ററുകളില്‍ കൃത്രിമത്വം കാണിക്കാനും ഉയര്‍ന്ന നിരക്ക് വാങ്ങാനും സാധ്യതയേറെയാണ്. ബസുകളും നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അവ മിക്കവാറും തിരക്കേറിയതായിരിക്കും.

സിലിഗുരി പ്രശസ്തമാക്കുന്നത്

സിലിഗുരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിലിഗുരി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സിലിഗുരി

 • റോഡ് മാര്‍ഗം
  സര്‍ക്കാര്‍ ബസുകള്‍ കൊല്‍ക്കത്തയടക്കം നഗരങ്ങളിലേക്ക് പതിവായി സര്‍വീസുകള്‍ നടത്താറുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സിലിഗുരിയിലേക്ക് സ്വകാര്യ ബസുകളും ധാരാളം ഓടുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ന്യൂ ജല്‍പായ്ഗുരിയാണ് സിലിഗുരിക്ക് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  12 കിലോമീറ്റര്‍ അകലെ ബാഗ്ദോഗ്രയിലാണ് സിലിഗുരി പ്രാദേശിക വിമാനത്താവളം. ഇവിടെ നിന്ന് ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്ക് പതിവ് വിമാന സര്‍വീസുകളും ഗാംഗ്ടോക്കിലേക്ക് ഹെലികോപ്ടര്‍ സര്‍വീസും ഉണ്ട്. അന്താരാഷ്ട്ര യാത്രികര്‍ക്ക് 578 കിലോമീറ്റര്‍ അകലെ കൊല്‍ക്കത്തയില്‍ എത്തിയ ശേഷം സിലിഗുരിയിലേക്കുള്ള സര്‍വീസിനെ ആശ്രയിക്കാം. കൊല്‍ക്കത്തയില്‍ നിന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും നിരവധി വിദേശരാജ്യങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Oct,Sat
Return On
17 Oct,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
16 Oct,Sat
Check Out
17 Oct,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
16 Oct,Sat
Return On
17 Oct,Sun