Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » കാലാവസ്ഥ

കന്ധമാന്‍ കാലാവസ്ഥ

സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ് കന്ധമാല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ചൂടില്‍ നിന്ന് രക്ഷനേടുവാനും മഞ്ഞ്പുതച്ച ശൈത്യകാലം ആസ്വദിക്കാനും ഈ സമയമാണ് ഉത്തമം. ശൈത്യകാലത്ത് ഈ വേനല്‍ക്കാല സുഖവാസകേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ കഴിയുന്നത്ര ചൂട്കുപ്പായങ്ങള്‍ കൂടെ കരുതുന്നത് നല്ലതാണ്.

വേനല്‍ക്കാലം

ചൂടുള്ളതും വരണ്ടതുമായ വേനല്‍ക്കാലം കാഴ്ചവെക്കുന്ന ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് കന്ധമാലില്‍ അനുഭവപ്പെടാറുള്ളത്. ഏപ്രില്‍ , മെയ് മാസങ്ങളിലും ജൂണിലെ ആദ്യവാരത്തിലുമായി ചുരുങ്ങിയ കാലമേ വേനല്‍ നിലനില്‍ക്കുകയുള്ളു. എന്നിരുന്നാലും സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളായ ദരിങ്ബാഡിയിലും ബെല്‍ഘറിലും വര്‍ഷം മുഴുവന്‍ തണുത്ത കാലാവസ്ഥയായിരിക്കും. ഒറീസ്സയിലെ ഏറ്റവും നല്ല സുഖവാസ കേന്ദ്രങ്ങളാണിവ.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ പകുതിവരെയാണ് കന്ധമാലിലെ മഴക്കാലം. മിതമായും ചിലപ്പോള്‍ ശക്തമായും ഇവിടെ മഴ വര്‍ഷിക്കാറുണ്ട്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ വരെ മഴ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കും. വെള്ളച്ചാട്ടങ്ങളിലെ നീരൊഴുക്കിന് കനം വെക്കും എന്നതും പ്രകൃതിക്ക് കൂടുതല്‍ തെളിച്ചം കൈവരും എന്നതിനാലും ഈ സമയം സന്ദര്‍ശനത്തിന് അനുകൂലമാണ്.

ശീതകാലം

ഒക്ടോബറില്‍ തുടങ്ങി മാര്‍ച്ച് വരെ നീളുന്ന വിന്ററാണ് കന്ധമാലിലെ ധൈര്‍ഘ്യമേറിയ കാലാവസ്ഥ. ദരിങ്ബാഡി പോലുള്ള സ്ഥലങ്ങളില്‍ കാലാവസ്ഥ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെ വന്നെത്താറുണ്ട്. മഞ്ഞുവീഴ്ചയും ഈ സമയത്തുണ്ടാവും. മറ്റു പ്രദേശങ്ങളിലും താപനിലയ്ക്ക് കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല. 3 ഡിഗ്രിയോ 4 ഡിഗ്രിയോ സെത്ഷ്യസാണ് അവിടങ്ങളില്‍ ഈ സമയത്ത് അനുഭവപ്പെടാറുള്ളത്.