ഗുലേര്‍ റിയാസത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഇരട്ട പട്ടണമാണ് ഹരിപൂര്‍- ഗുലേര്‍. കാന്‍ഗ്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണങ്ങള്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്‌തമാണ്. പാരമ്പര്യ കാന്‍ഗ്ര ചിത്രങ്ങള്‍ക്കും പഹാരി ചിത്രങ്ങള്‍ക്കും പേരുകേട്ടവയാണ് ഹരിപൂറും ഗുലേറും. ഇവിടുത്തെ കുടുംബങ്ങളിലാണ് ചിത്രകലയിലെ ഗുലേര്‍ ശൈലിയും അതിന്റെ അനുപമായ സങ്കേതങ്ങളും വികാസം പ്രാപിച്ചത്.
സമുദ്രനിരപ്പില്‍ നിന്ന് 1811 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹരിപൂറിനെ ഒരു ചെറിയ നദി ഗുലേറില്‍ നിന്ന് വേര്‍തിരിക്കുന്നു. ഈ നദി ഒരു തണ്ണീര്‍ത്തടം സൃഷ്ടിക്കുന്നുണ്ട്. ശൈത്യകാലത്ത് അനേകം ദേശാടനപക്ഷികള്‍ എത്തുന്ന ഇവിടം റാംസാര്‍ തണ്ണീര്‍ത്തട മേഖലയാണ്. നിരവധി ഗുഹകള്‍, കോട്ടയുടെ അവശിഷ്ടങ്ങള്‍, ഹരിചന്ദ് രാജാവ് നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ എന്നിവയും ഈ മേഖലയിലുണ്ട്.



Click it and Unblock the Notifications