Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാന്‍ഗ്ര » ആകര്‍ഷണങ്ങള് » കാന്‍ഗ്ര കോട്ട

കാന്‍ഗ്ര കോട്ട, കാന്‍ഗ്ര

38

കാന്‍ഗ്രയിലെ രാജകുടുംബമാണ്‌ കാന്‍ഗ്ര കോട്ട നിര്‍മ്മിച്ചത്‌. നഗര്‍ കോട്ട്‌ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. നാലു കിലോമീറ്റര്‍ പ്രദേശത്ത്‌ വ്യാപിച്ചു കിടക്കുന്ന കോട്ട സമുദ്രനിരപ്പില്‍ നിന്ന്‌ 350 അടി ഉരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലം പുരാന കാന്‍ഗ്ര എന്നും അറിയപ്പെടുന്നുണ്ട്‌. കാന്‍ഗ്ര പട്ടണത്തില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെയാണ്‌ പുരാന കാന്‍ഗ്ര. മഹാഭാരതത്തിലും അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ യുദ്ധ രേഖകളിലും ഈ കോട്ടയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്‌.ബന്‍ഗംഗ, മാഞ്‌ജി നദികളുടെ സംഗമസ്ഥാനത്ത്‌ നിര്‍മ്മിച്ചിരിക്കുന്ന കോട്ട വന്‍മതിലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. രണ്ട്‌ കവാടങ്ങള്‍ക്ക്‌ നടുവിലുള്ള ഇടനാഴിയിലൂടെയാണ്‌ കോട്ടയിലേക്ക്‌ കടക്കേണ്ടത്‌. സിഖ്‌ കാലഘട്ടത്തോളം പഴക്കമുള്ള ലിഖിതങ്ങള്‍ കവാടത്തില്‍ കാണാം. അതിനാല്‍ ഇത്‌ പതക്‌ അല്ലെങ്കില്‍ രജ്ഞിത്‌ സിംഗ്‌ ഗേറ്റ്‌ എന്ന്‌ അറിയപ്പെടുന്നു.

പ്രവേശന കവാടത്തില്‍ നിന്ന്‌ വീതി കുറഞ്ഞ ഇടനാഴിയിലൂടെ അഹാനി, അമിരി കവാടങ്ങളിലെത്തി, അവിടെ നിന്ന്‌ കോട്ടയുടെ മുകളിലേക്ക്‌ പോകാവുന്നതാണ്‌. കാന്‍ഗ്ര മേഖലയിലെ ആദ്യ ഗവര്‍ണ്ണറായിരുന്ന നവാബ്‌ അലിഫ്‌ ഖാനാണ്‌ കോട്ടയിലെ കവാടങ്ങള്‍ നിര്‍മ്മിച്ചത്‌. കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ബഹുഭുജ വീക്ഷാഗോപുരം, ലക്ഷ്‌മിനാരായണ്‍ ക്ഷേത്രം, ആദിനാഥ്‌ ക്ഷേത്രം എന്നിവയും സന്ദര്‍ശന യോഗ്യമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed