Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാന്‍ഗ്ര » ആകര്‍ഷണങ്ങള് » ധൗലാധര്‍ മലനിരകള്‍

ധൗലാധര്‍ മലനിരകള്‍, കാന്‍ഗ്ര

38

കാന്‍ഗ്ര ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്‌ ധൗലാധര്‍ മലനിരകള്‍. കാന്‍ഗ്രയുടെയും മണ്ഡിയുടെയും വടക്ക്‌ ഭാഗത്ത്‌ ഉയര്‍ന്നു നില്‍ക്കുന്ന ഈ മലനിരകള്‍ ഔട്ടര്‍ ഹിമാലയത്തിന്റെ തെക്ക്‌ ഭാഗത്തില്‍ പെടുന്നു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഈ മലനിരകളില്‍ ട്രക്കിംഗ്‌ നടത്തുകയും ഇവിടുത്തെ അവാച്യമായ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം. ഈ മലനിരകളിലെ ഏറ്റവും ഉയര്‍ന്ന ഭാഗം ഹനുമാന്‍ കാ ടിബ്ബയാണ്‌. വൈറ്റ്‌ മൗണ്ടനെന്നും ഇത്‌ അറിയപ്പെടുന്നു.

ഔട്ടര്‍ ഹിമാലയവും ലെസ്സര്‍ ഹിമാലയവും പോലെ പ്രശസ്‌തമായ ഈ മലനിരകളുടെ ആരംഭം വടക്കുപടിഞ്ഞാറ്‌ ഡല്‍ഹൗസിയില്‍ നിന്നാണ്‌. ഇവിടെ നിന്നാരംഭിച്ച്‌ കുല്ലു ജില്ലയില്‍ കൂടി കടന്നുപോകുന്ന മലനിരകള്‍ ബീസ്‌ നദിയുടെ തീരത്തോട്‌ ചേര്‍ന്ന്‌ സ്ഥിതി ചെയ്യുന്നു. മലനിരകളുടെ ഉയരം സമുദ്രനിരപ്പില്‍ നിന്ന്‌ 3500 മീറ്റര്‍ മുതല്‍ 6000 മീറ്റര്‍ വരെ വ്യത്യാസപ്പെടും. കാന്‍ഗ്ര താഴ്‌വരയില്‍ നിന്നാല്‍ മലനിരയുടെ മനോഹാരിത ആസ്വദിക്കാനാകും. മലനിരയില്‍ പാറകള്‍ നിറഞ്ഞ ഭൂപ്രകൃതിയാണ്‌ കാണപ്പെടുന്നത്‌. അതിനാല്‍ തന്നെ ഇവിടെ ഗ്രാനൈറ്റ്‌, സ്‌ളേറ്റ്‌ സ്റ്റോണ്‍ (ഈ മേഖലയില്‍ ഇത്‌ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു), ചുണ്ണാമ്പുകല്ല്‌, മണല്‍ക്കല്ല്‌ എന്നിവ സുലഭമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue