പ്രമുഖ വ്യവസായിയായ ശ്രീ പദം പത് സിങ്ഹാനിയ 1960ല്‍ പണിത കംല റിട്രീറ്റ് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്. സിങ്ഹാനിയ കുടുംബത്തിന്റെ വകയായ സ്വകാര്യവസ്തുവാണ്‍ പാര്‍ക്റ. ഇവിടെ നിരവധി ശ്രദ്ധയാകര്‍ഷിറക്കുന്ന കാര്യങ്ങളുണ്ട്. പുരാവസ്തുപ്രാധാന്യവും ചരിത്രപ്രാധാന്യവുമുള്ള നിരവധി സ്മാരകങ്ങളടങ്ങിയ മ്യൂസിയമാണ് അവയില്‍ പ്രധാനം.
റിട്രീറ്റിനകത്ത് നിരവധി പാര്‍ക്കുകളും പുല്മേടുകളും ബോട്ട് സൌകര്യമുള്ള നീര്‍ച്ചാലുകളും ഉണ്ട് . ആധുനിക സൌകര്യങ്ങളോട് കൂടിയ സ്വിമ്മിങ് പൂളും ഇതിനകത്തുണ്ട്. ഈ നീന്തല്‍ തടാകത്തിന്‍റെ മാസ്മരികാനുഭൂതി പകരുന്ന വെളിച്ച സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വൈവിധ്യങ്ങളാര്‍ന്ന പക്ഷികളും ഉരഗങ്ങളും മൃഗങ്ങളും സ്വതന്ത്രസവാരി നടത്തുന്ന പച്ചപ്പ് നിറഞ്ഞ ഒരു സൂവും ഇതിനകത്തുണ്ട്. ജവഹര്‍ലാസല്‍ നെഹ്റു, ചൈനീസ് പ്രധാനമന്ത്രി ചൌഎന്‍ ലായ്,എന്നിവര്‍ 1962ലെ ഇന്ത്യ-ചൈന യുദ്ധം നടക്കുന്നതിനു മുമ്പ് ഇവിടെ സന്ദര്‍ശ നം നടത്തിയിട്ടുണ്ട്. പാര്‍ക്ക് സന്ദര്‍ശിമക്കുന്നതിന് പ്രത്യേക അനുമതി തേടേണ്ടതുണ്ട്.



Click it and Unblock the Notifications