Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാണ്‍പൂര്‍

കാണ്‍പൂര്‍  - ഐ.ഐ.ടിക്കും മേലെ

31

ഗംഗാനദീതീരത്ത് സ്ഥിതി ചെയ്യുന്ന കാണ്‍‍പൂര്‍  ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമാണ്. മഹാഭാരത്തില്‍ അര്‍ജുനനെ വെല്ലുവിളിക്കാന്‍ കര്‍ണന്‍ കാട്ടിയ ധൈര്യത്തില്‍ സംപ്രീതനായ ദുര്യോധനന്‍ കര്‍ണന് സമ്മാനമായി ഒരു പ്രദേശം സമ്മാനിച്ചതായി പറയുന്നുണ്ട്. കര്‍ണാപൂര്‍‍ എന്ന് അങ്ങനെ അറിയപ്പെട്ട സ്ഥലം പിന്നീട് ലോപിച്ച് കാണ്‍പൂറായി മാറിയതെന്നാണ് വിശ്വാസം. മറ്റൊരു അഭിപ്രായമുള്ളത് കൃഷ്ണന്‍ നാട് ഭരിച്ചപ്പോള്‍‍ കന്ഹവയ്യാപൂര്‍‍ എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇതെന്നാണ്‌‍.

ആവാധിലെ നവാബില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് കാണ്‍പൂരിന്റെ അധികാരം കിട്ടിയതോടെ കോളനികാലത്തെ പ്രധാനകേന്ദ്രമായി മാറാന്‍ കാണ്‍പൂരിന് കഴിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്രസമരകാലത്ത് വന്‍ നരഹത്യക്കും കാണ്‍പൂര്‍‍ സാക്ഷിയായിട്ടുണ്ട്.

ഇന്ത്യയിലെ പഠനരംഗത്ത് അഭിമാനകേന്ദ്രമാണ് ഇന്ന് കാണ്‍പൂര്‍‍. ഐ.ഐ.ടി അടക്കമുള്ള നിരവധി പഠനകേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. യൂണിവേഴ്സിറ്റി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്നോളജി, സി.എസ്.ജെ.എം യൂനിവേഴ്സിറ്റി, ഹാര്‍കോഞര്‍ട്ട് ബട്ലര്‍‍ ടെക്നോളജിക്കല്‍ ഇന്സ്റ്റിറ്റ്യൂട്ട്. ജി.എസ്.വി.എം മെഡിക്കല്‍ കോളേജ്, ഡോ.അംബേദ്കര്‍‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ പ്രശസ്ത സ്ഥാപനങ്ങളും ഇവിടെയുണ്ട്. ലെതര്‍‍, കോട്ടണ്‍‍ വ്യവസായ ഉല്‍പന്നങ്ങളും കാണ്‍പൂരിനെ പ്രശസ്തമാക്കുന്നു.

കാണ്‍പൂരിന് സമീപത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍‍

ഒറ്റനോട്ടത്തില്‍ മറ്റെല്ലാ ഇന്ത്യന്‍ നഗരങ്ങളെയും പോലെ ബഹളമയവും, നിറപ്പകിട്ടാര്‍ന്നതും തിരക്കേറിയതുമായ ഒരു നഗരം തന്നെയാണ് കാണ്‍പൂരും. കഠിനമായ പുറന്തോടിന് ഉള്ളിലേക്ക് കടന്നാല്‍ ഇവിടെ കാഴ്ചക്ക് വിരുന്നൊരുക്കുന്ന നിരവധി വസ്തുക്കളുണ്ട്. ശ്രീ രാധാകൃഷ്ണ ക്ഷേത്രം, ഭിതാര്‍ഗാരവോണ്‍‍ ക്ഷേത്രം, ദ്വാരകാദിഷ് ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് കാണ്‍പൂരിലെ ഏറ്റവും സന്ദര്‍ശിക്കപ്പെടുന്ന സ്ഥലം. ഭാരത്തിന്റെ വിശാലമായ സംസ്കാര-മത വൈവിധ്യത്തെ കാണ്‍പൂര്‍‍ പ്രദര്‍ശിപ്പിക്കുന്നു. ഹിന്ദുക്ഷേത്രങ്ങളെക്കൂടാതെ മറ്റു മതങ്ങളെ പ്രതിനിധീകരിച്ച് നിരവധി ചര്‍ച്ചുകളും മോസ്കുകളും ഇവിടെയുണ്ട്.

ജാമാ മസ്ജിദ്, കാണ്‍‍പൂര്‍‍ മെമ്മോറിയല്‍ ചര്‍ച്ച്, ജെയിന്‍ ഗ്ലാസ് ക്ഷേത്രം എന്നിവ അവയില്‍ ചിലത്. ഇതില്‍ പേര്‍ സൂചിപ്പിക്കുന്നത് പോലെ ഗ്ലാസ് കൊണ്ടും ഇനാമലും കൊണ്ട് നിര്‍മിച്ചിരിക്കുന്ന ജെയിന്‍ ഗ്ലാസ് ക്ഷേത്രം പഴയ രീതിയിലുള്ള നിര്‍മാണരൂപകല്‍പന പ്രദര്‍ശിപ്പിക്കുന്നു.

ഗ്രീന്‍ പാര്‍ക്, നാന റാവു പാര്‍ക്, മോട്ടി ജീല്‍, ഫൂല്‍ ബാഗ് എന്നിങ്ങനെയുളള സ്ഥലങ്ങളും നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ തെരഞ്ഞെടുക്കാവുന്ന ഇടങ്ങളാണ്‍. 1857 ലെ ഒന്നാം സ്വാതന്ത്രസമരകാലത്തുണ്ടായ കുപ്രസിദ്ധമായ നരഹത്യക്ക് വേദിയായ സ്ഥലം കൂടിയാണ് ഫൂല്‍ ബാഗ്.

വാരാവസാനത്തിലും അവധി ദിനങ്ങളിലും കുടുംബമായെത്തുന്നവരും മറ്റുള്ളവരും ഇവിടെ കൂട്ടമായെത്തുന്നതിനാല്‍ നല്ല തിരക്കായിരിക്കും. ഉത്തര്‍പ്രദേശിലെ ഏറ്റവും മികച്ചതും നഗരത്തിലെ ഏറ്റവും വലുതുമായ മൃഗശാലയാണ് അല്ലന്‍ ഫോറസ്റ്റ് സൂ. സാധാരണ മൃഗശാലകളില്‍ നിന്ന് വ്യത്യസ്തമായി മൃഗങ്ങളെ കൂട്ടിലടക്കാതെ, അതിന്റെ സ്വാഭാവിക പരിസ്ഥിതിയില്‍ ഇവിടെ വളര്‍ത്തുതന്നു. വലിയൊരു കാട് തന്നെയാണ് ഈ മൃഗശാല.

കാണ്‍പൂരിലെ ഭക്ഷണവിശേഷം

ലോകത്ത് തന്നെ പ്രശസ്തമാണ് ഇന്ത്യന്‍ പാചകം. ഇന്ത്യയിലെ ഏതൊരു നഗരത്തില്‍ പോയാലും അവയുടേതായ തനത് ഭക്ഷ്യവിഭവങ്ങള്‍‍ ഉണ്ടാകാറുണ്ട്. സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങള്‍‍ കാണ്‍പൂര്‍‍ ടൂറിസത്തിലെ ഒരു പ്രധാന ഘടകമാണ്. ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍‍ മുതല്‍ റെസ്റ്റോറന്റുകളിലെ വിലയേറിയ ഭക്ഷ്യവിഭവങ്ങള്‍‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സിവില്‍ ലൈനിലെ ബാദ്നാം കുള്‍ഫി, ബഡാ ചൌരാഹയിലെ താഗ്ഗൂ കി ലഡു, മത്താ പാണ്‍ഡേ ഇതെല്ലാം കാണ്‍പൂരിലെത്തിയാല്‍ ഒരിക്കലും ഒഴിവാക്കരുത്.

കാണ്‍പൂര്‍ പ്രശസ്തമാക്കുന്നത്

കാണ്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാണ്‍പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാണ്‍പൂര്‍

  • റോഡ് മാര്‍ഗം
    There is no route available in കാണ്‍പൂര്‍
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റെയില്‍വേയുടെ ദേശീയ ഇടനാഴിയിലാണ് കാണ്‍പൂര്‍‍ സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി -കാണ്‍പൂര്‍‍ സര്‍വീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസ്, രാജധാനി എക്സ്പ്രസ്സുകള്‍‍ (ഹൌറ രാജധാനി, ഗുവാഹതി രാജധാനി, ഭുബനേശ്വര്‍‍ രാജധാനി എന്നിവ ഉള്‍പ്പെടുന്നത്) എന്നിവ നിരന്തരം സര്‍വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കാണ്‍പൂരിന് സ്വന്തമായി എയര്‍‍പോര്‍ട്ടുണ്ടെങ്കിലും ആഴ്ചയില്‍ ഡല്‍ഹിയില്‍ നിന്ന് അഞ്ച് ഫ്ലൈറ്റുകളും കൊല്ക്കത്തയില്‍ നിന്ന് മൂന്ന് ഫ്ലൈറ്റുകളും മാത്രമേയള്ളൂ. അത്കൊണ്ട് തന്നെ മറ്റ് ഇന്ത്യന്‍ നഗരങ്ങളുമായും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുള്‍പ്പുടെയുള്ള രാജ്യങ്ങളുമായും നല്ല ബന്ധമുള്ള ലക്നോ എയര്‍പോര്‍ട്ടിനെയാണ് കാണ്‍പൂരിലെത്താന്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ലക്നോവില്‍ നിന്ന് 82 കിലോമീറ്റര്‍‍ അകലെയാണ് കാണ്‍പൂര്‍‍. ലക്നോവിലെത്തിയാല്‍ ടാക്സി പിടിച്ചോ ബസ് വഴിയോ കാണ്‍പൂരിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri