നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഗ്രീക്ക്-റോമന്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. കപൂര്‍ത്തലയിലെ രാജവംശത്തിന്‍റെ പ്രൗഡി വെളിവാക്കുന്ന ഈ കെട്ടിടം ഏഥന്‍സിലെ ആര്‍ക്കോപോളിസിലെ തൂണുകള്‍ക്ക് സമാനമായ തൂണുകള്‍ ഉള്ളതാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് രാജകുടുംബത്തിന്‍റെ ആപ്തവാക്യമായ 'രാജാവിനും, രാജ്യത്തിനും വേണ്ടി'('Pro Rege et Patria') എന്ന് രേഖപ്പെടുത്തിയ പടച്ചട്ടകള്‍ കാണാം.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പള്ളിയായി ഉപയോഗിക്കപ്പെട്ടിരുന്ന ഇവിടം 1940 ല്‍ ഒരു സിനിമ തീയേറ്ററാക്കി മാറ്റി. ഇപ്പോളിത് ക്ലബ്ബായി ഉപയോഗിക്കുന്നു.



Click it and Unblock the Notifications