ശിവഗംഗ ജില്ലയിലെ നടരാശന്‍കോട്ട ഗ്രാമത്തിലാണ് സുപ്രസിദ്ധമായ ഈ ക്ഷേത്രം. കാരക്കുടി പട്ടണത്തോട് അടുത്ത് തന്നെയാണ് ഈ ഗ്രാമം. സ്വയംഭൂ ആയ കണ്ണുടതേയ നായകിയാണ് ഇവിടത്തെ പ്രതിഷ്ഠ.
സവിശേഷമായ നിര്‍മ്മാണ ചാതുരിയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. പ്രൌഢവും പ്രവിശാലവുമായ ഹാളുകള്‍ ക്ഷേത്രത്തിനകത്തുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിലും മഹാമണ്ഡപവും അര്‍ദ്ധമണ്ഡപവും ഈ നാട് മുമ്പ് ഭരിച്ചിരുന്ന രാജാക്കന്മാരാണ് പണിതത്. പക്ഷേ, ക്ഷേത്രത്തിന് ഇന്ന് കാണുന്ന രൂപവും ഘടനയും നല്കിയത് പിന്നീട് ഇവിടേക്ക് കുടിയേറിയ നഗര്‍ത്താറുകളാണ്.
നഗര്‍ത്താര്‍ എന്നത് തമിഴ് ചെട്ടിയാര്‍ സമുദായമാണ്. വികസനത്തിന്റെ വിവിധ മേഖലകളിലെന്ന പോലെ ക്ഷേത്ര നവീകരണത്തിലും അനര്‍ഘമായ ഭാഗധേയം അവര്‍ കാഴ്ചവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നടുവില്‍ ഒരു മണ്ഡപവും വലിയൊരു ഗോപുരവും പണിതു. ഇവ ക്ഷേത്രത്തിന്റെ പ്രതാപത്തിന് ആക്കം കൂട്ടി. ചൊക്കനഞ്ചേരി എന്ന പേരില്‍ ഒരു വിശിഷ്ട ഹാളും അവര്‍ പണിതു. അക്കാലത്തെ വാസ്തുകലയുടെ നൈപുണ്യത്തിന് ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രം. മരത്തടി, വെള്ളിലോഹം, അമൂല്യമായ കല്ലുകള്‍ എന്നിവ കൊണ്ട് കുറെ 'വാഹന'(രഥം)കളും ക്ഷേത്രമുറ്റത്ത് അലങ്കാരമായ് പണിത് വെച്ചു.



Click it and Unblock the Notifications