ദാരാസുരം:  അപൂര്‍വ ക്ഷേത്രങ്ങളുടെ നഗരം

ഹോം » സ്ഥലങ്ങൾ » ദാരാസുരം » ഓവര്‍വ്യൂ

ഐരാവതേശ്വര ക്ഷേത്രത്താല്‍ പ്രശസ്‌തമായ നഗരമാണ്‌ ദാരാസുരം. തഞ്ചാവൂരിലെ കുഭംകോണത്തിന്‌ അടുത്തായുള്ള ഈ നഗരത്തില്‍ അപൂര്‍വ സുന്ദരങ്ങളായ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്‌. ദാരാസുരത്തു നിന്നും 380 കിലോ മീറ്റര്‍ ദൂരമാണ്‌ ചെന്നൈയ്‌ക്കുള്ളത്‌. ദാരാസുരത്തിന്റെ യഥാര്‍ത്ഥ നാമം രാജരാജപുരം എന്നാണ്‌. 2001 ലെ കണക്കുകളനുസരിച്ച്‌ ദാരാസുരത്തെ ജനസംഖ്യ 15000 ആണ്‌.

ക്ഷേത്ര നിര്‍മ്മിതിയുടെ മനോഹാരിത

ദാരാസുരത്തിന്റെ പ്രധാന ആകര്‍ഷണം ഐരാവതേശ്വര ക്ഷേത്രമാണ്‌. ചോള രാജാവായ രാജരാജ ചോള രണ്ടാമന്റെ കാലഘട്ടത്തിലാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച്‌ ഈ ക്ഷേത്രം തമിഴ്‌ ക്ഷേത്രനിര്‍മാണത്തിന്റെ സുവര്‍ണ കാലഘട്ടത്തെ ഓര്‍മപ്പെടുത്തന്ന ഉത്തമ മാതൃകയാണ്‌.

ലോക പൈതൃക സ്‌മാരകമായി യുനെസ്‌കോ ഈ ക്ഷേത്രത്തെ തിരഞ്ഞെടുത്തിട്ടുണ്ട്‌. തഞ്ചാവൂരില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരത്തായാണ്‌  ഐരാവതേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. തഞ്ചാവൂരിലെയും ദാരാസുത്തെയും ക്ഷേത്ര നിര്‍മാണ രീതി സമാനമാണ്‌. ചോള രാജഭരണ കാലത്ത്‌ നിര്‍മ്മിച്ചതാണ്‌ ഇരു സ്ഥലങ്ങളിലെയും ക്ഷേത്രങ്ങള്‍ എന്നതിന്റെ തെളിവാണിത്‌.വര്‍ഷം മുഴുവന്‍ ചൂടുള്ള കാലാവസ്ഥയാണ്‌ ദാരാസുരത്തേത്‌. ദാരാസുരം സന്ദര്‍ശിക്കുമ്പോള്‍ കോട്ടണ്‍ വസ്‌ത്രങ്ങള്‍ കരുതുന്നതായിരിക്കും ഉചിതം. കുംഭകോണത്തു നിന്നും റോഡ്‌ ,റെയില്‍ മാര്‍ഗം വളരെ വേഗം ദാരാസുരത്ത്‌ എത്തിച്ചേരാം.

English Summary: Darasuram is famed for the Airavateshwara temple that is located in the town. It is close to Kumbakonam in Thanjavur, which is another town of great religious importance. Darasuram is almost 380 kilometres away from the State’s capital of Chennai. Originally known as Rajarajapuram, the town has a population of 15000 as of the year 2001.

 

 

Please Wait while comments are loading...