കരന്‍ജിയ നഗര ഹൃദയത്തിലാണ് റാണി സതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശില്‍പകലാ ചാതുര്യം തെളിയിക്കുന്നതാണ് ക്ഷേത്രത്തിന്റെ ഓരോ ഭാഗവും. ദുര്‍ഗ ദേവിയുടെ അവതാരമായ റാണി സതിയാണ് ഇവിടുത്തെ പ്രതിഷ്‌ഠ. ഇന്ത്യയിലെ എല്ലാ മാര്‍വാടി കുടുംബത്തിന്റെയും പ്രധാന ആരാധന മൂര്‍ത്തി റാണി സതി ദാദി ആണ്. കരാന്‍ജിയയുടെ നാഴികകല്ലാണ് ക്ഷേത്രം. ഗണപതി, ശിവന്‍, ഹനുമാന്‍, രാമന്‍, സീത എന്നിവരടെ വിഗ്രഹങ്ങളും ഇവിടെ ആറാധിക്കുന്നുണ്ട്. ഇവിടെ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.
നിരവധി മാര്‍വാടി വിശ്വാസികള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി എത്താറുണ്ട്.



Click it and Unblock the Notifications