ഹിമാലയത്തിലെ മറ്റുപല ഹില്‍സ്റ്റേഷനുകളെ പോലെ ട്രക്കിംഗ് പ്രിയര്‍ ഏറെ തമ്പടിക്കുന്ന പ്രദേശമാണ് കൗസാനിയും. കൗസാനിയില്‍ നിന്ന് ധാര്‍ചുളയിലൂടെ ആദി കൈലാസത്തിലേക്കുള്ള ട്രക്കിംഗ് റൂട്ട് ഏറെ പ്രശസ്തമാണ്. ദുര്‍ഘട പാതകള്‍ താണ്ടി ആദി കൈലാസത്തില്‍ എത്തുമ്പോള്‍ മഞ്ഞ് ഓം എന്ന വാക്കിന്‍െറ രൂപാന്തരം പ്രാപിച്ചിരിക്കുന്നത് കാണാം. കൗസാനിയില്‍ നിന്ന് സുന്ദര്‍ഗന്ധയിലേക്കും ബാരാ പിന്നത്തിലേക്കുമുള്ള (ചോട്ടാ പിന്നത്ത് വഴി) ട്രക്കിംഗ് റൂട്ടുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.



Click it and Unblock the Notifications