Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കീഴ്‌പെരുമ്പള്ളം

കേതുവിനെ ആരാധിക്കുന്ന കീഴ്‌പെരുമ്പള്ളം

6

തമിഴ്‌നാട്ടിലെ ചിദംബരം ജില്ലയിലെ ചെറിയൊരു ഉള്‍നാടന്‍ പ്രദേശമാണ് കീഴ്‌പെരുമ്പള്ളം. തിരുവാങ്കോടിന് സമീപം സ്ഥിതിചെയ്യുന്ന ഈ ഗ്രാമം കീഴ്‌പെരുമ്പള്ളം ക്ഷേത്രം കൊണ്ടാണ് പ്രശസ്തമായത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും പ്രദര്‍ശനമാണ് കീഴ്‌പെരുമ്പള്ളം എന്ന ഗ്രാമം എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പശുവിനെ വളര്‍ത്തലും കൃഷിയും കറവയും മറ്റുമാണ് ഇവിടത്തെ ജീവിതമാര്‍ഗങ്ങള്‍.

ക്ഷേത്രങ്ങളും ബീച്ചുകളും

നവഗ്രഹങ്ങളില്‍ ഒന്നായ കേതുവിന് സമര്‍പ്പിച്ചിട്ടുള്ള ക്ഷേത്രമാണ് കീഴ്‌പെരുമ്പള്ളത്തെ ഒരു പ്രധാന ആകര്‍ഷണം. കേതു ടെംപിള്‍ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഗ്രഹപ്പിഴ മാറാനായി ആളുകള്‍ ഇവിടെയത്തി പ്രാര്‍ത്ഥിക്കുന്നു.പൂംപുഹാര്‍ ബീച്ചാണ് കീഴ്‌പെരുമ്പള്ളത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ മറ്റൊന്ന്. ഇവിടെ നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു.

കീഴ്‌പെരുമ്പള്ളത്തിന് സമീപത്തെ മറ്റ് നവഗ്രഹ ക്ഷേത്രങ്ങള്‍

ഒമ്പത് നവഗ്രഹസ്ഥലങ്ങളില്‍ ഒന്നായാണ് കീഴ്‌പെരുമ്പള്ളം കരുതപ്പെടുന്നത്. തിരുനല്ലാര്‍ ശനി ക്ഷേത്രം, കഞ്ഞാനൂര്‍ ശുക്രക്ഷേത്രം, സൂര്യനാര്‍ സൂര്യക്ഷേത്രം, തിരുവാങ്കോട് ബുധക്ഷേത്രം, തിങ്കളൂര്‍ ചന്ദ്രക്ഷേത്രം, ചൊവ്വ വൈത്തീശ്വരന്‍ കോവില്‍, തിരുനാഗേശ്വരം രാഹു ക്ഷേത്രം എന്നിവയാണ് കീഴ്‌പെരുമ്പള്ളത്തിന് സമീപത്തെ നവഗ്രഹക്ഷേത്രങ്ങള്‍.

യാത്രയും കാലാവസ്ഥയും

കീഴ്‌പെരുമ്പള്ളത്തിന് സമീപത്തായി വിമാനത്താവളമോ റെയില്‍വേ സ്‌റ്റേഷനുകളോ ഇല്ല. എന്നാലും ഇവിടെ എത്തിച്ചേരുക പ്രയാസമുള്ള കാര്യമല്ല. സര്‍ക്കാര്‍ ബസ്സുകകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.ശൈത്യകാലത്താണ് കീഴ്‌പെരുമ്പള്ളം സന്ദര്‍ശിക്കാന്‍ ആളുകള്‍ എത്താറുള്ളത്. വേനല്‍ക്കാലത്തെ കൊടുംചൂട് പൊതുവേ അസ്സഹനീയമാണ്.

English Summary: Keezhperumpallam is a small rustic and charming place in the Chidambaram district of the southern Indian state of Tamil Nadu that lies very close to Thiruvenkadu and is famous for the Keezhperumpallam temple.

കീഴ്‌പെരുമ്പള്ളം പ്രശസ്തമാക്കുന്നത്

കീഴ്‌പെരുമ്പള്ളം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കീഴ്‌പെരുമ്പള്ളം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കീഴ്‌പെരുമ്പള്ളം

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കീഴ്‌പെരുമ്പള്ളത്ത് എളുപ്പം എത്താനാകും. നിരവധി സര്‍ക്കാര്‍ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കുംഭകോണത്തുനിന്നും ബസ്സില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കുംഭക്കോണം ആണ് സമീപ റെയില്‍വേ സ്റ്റേഷന്‍. 63 കിലോമീറ്റര്‍ ദൂരത്താണിത്. തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കീഴ്‌പെരുമ്പള്ളത്ത് വിമാനത്താവളമില്ല. 151 കിലോമീറ്റര്‍ ദൂരത്തുള്ള തിരുച്ചിറപ്പള്ളിയാണ് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാനങ്ങളുണ്ട്. ചെന്നൈ ആണ് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed