Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചിദംബരം

മഹാദേവന്‍ ആനന്ദനടനമാടുന്ന ചിദംബരം

20

ചിദംബരമെന്ന ക്ഷേത്രനഗരത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് വ്യാവസായികപ്രാധാന്യമുള്ള ഈ നഗരം സ്ഥിതിചെയ്യുന്നത്. തനി ദ്രാവിഡ സംസ്‌കാരത്തിന്റെ സ്മരണകള്‍ നിറയുന്ന ചിദംബരം കാഴ്ചകളുടെ കലവറയാണ്. ദ്രാവിഡ ശൈലിയിലുള്ള ക്ഷേത്രങ്ങള്‍ ഗോപുരങ്ങള്‍ എന്നു വേണ്ട എല്ലായിടത്തും തനിതമിഴ് സംസ്‌കാരത്തിന്റെ കാഴ്ചകളും ഗന്ധങ്ങളുമാണിവിടെ. ക്ഷേത്രത്തിലെ പ്രഭാതമണികളും സുപ്രഭാതകീര്‍ത്തനങ്ങളുമായിട്ടാണ് ചിദംബരം ഉണരുന്നത്. ഫില്‍ട്ടര്‍ കോഫിയുടെ കൊതിപ്പിക്കുന്ന ഗന്ധമില്ലാതെ ചിദംബരത്ത് പ്രഭാതങ്ങളില്ല. ഒരു യാത്രികന്‍ ആഗ്രഹിക്കുന്നതെന്തും നല്‍കാന്‍ ഈ നഗരത്തിന് കഴിവുണ്ട്.

ചിദംബരമെന്നോര്‍ക്കുമ്പോള്‍ മനസില്‍ ആദ്യമെത്തുന്ന ദൃശ്യം ചിദംബരം നടരാജര്‍ ക്ഷേത്രം തന്നെയാണ്. ഈ ക്ഷേത്രമാണ് ചിദംബരത്തെ പ്രശസ്തമാക്കുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവന്‍. പണ്ടുകാലത്ത് ശൈവരുടെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ശൈവവിഭാഗക്കാര്‍ പ്രബലരായിരുന്ന തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട 5 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ഹിന്ദുവിശ്വാസപ്രകാരമുള്ള പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണത്രേ ഈ അഞ്ച് ശിവക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാളഹസ്തി നാഥര്‍ ക്ഷേത്രം കാറ്റുമായി ബന്ധപ്പെട്ടതു. തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം അഗ്നിയുമായി ബന്ധപ്പെട്ടതും കാഞ്ചി ഏകാംബരേശ്വരക്ഷേത്രം ഭൂമിയുമായും തിരുവണൈക്കവല്‍ ജംബുകേശ്വര ക്ഷേത്രം വെള്ളവുമായും ബന്ധപ്പെട്ടതാണത്രേ.

നടരാജരൂപത്തില്‍ ശിവനെ ആരാധിയ്ക്കുന്ന അധികം ക്ഷേത്രങ്ങളില്ല, ചിദംബരത്തെ ശിവന്‍ നടരാജരൂപത്തിലാണ്. എല്ലാശിവക്ഷേത്രങ്ങളിലും ശിവലിംഗങ്ങളാണ് ദേവനായി കരുതി പൂജിച്ചുപോരുന്നത്. പക്ഷേ ഇവിടെ മാത്രം നടരാജരൂപത്തിലാണ് ശിവനെ പൂജിയ്ക്കുന്നത്. മാത്രവുമല്ല ശിവനെയും വിഷ്ണുവിനെയും അടുത്തടുത്തായി പ്രതിഷ്ഠിച്ച് പൂജിയ്ക്കുന്ന ക്ഷേത്രങ്ങളും കുറവാണ്, ചിദംബരത്തെ ക്ഷേത്രത്തിന് ആ പ്രത്യേകതയുമുണ്ട്. വിഷ്ണുവിനെ ഗോവിന്ദരാജ പെരുമാളായിട്ടാണ് ഇവിടെ ആരാധിയ്ക്കുന്നത്. ശിവക്ഷേത്രം സ്ഥിതിചെയ്യുന്ന അതേ സമുച്ചയത്തില്‍ത്തന്നെയാണ് വിഷ്ണുക്ഷേത്രവുമുള്ളത്. അതുകൊണ്ടുതന്നെ ശൈവര്‍ക്കും വൈഷ്ണവര്‍ക്കും ഒരുപോലെ പ്രധാനമാണ് ചിദംബരം ക്ഷേത്രം.

ക്ഷേത്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നഗരം

നടരാജ ക്ഷേത്രം മാത്രമല്ല ചിദംബരത്തുള്ളത്, പലരാജാക്കന്മാരുടെ കാലത്ത് പണിത പല ദേവതകളുള്ള ഒട്ടേറെ മറ്റുക്ഷേത്രങ്ങളുമുണ്ടിവിടെ. പലകാലങ്ങളിലെ വാസ്തുവിദ്യാശൈലികള്‍ മനസ്സിലാക്കാന്‍ ഈ ക്ഷേത്രങ്ങള്‍ നല്ല മാതൃകകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രശസ്തമാണ് ചിദംബരം. അണ്ണാമലൈ സര്‍വ്വകലാശാലയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം. ആഭരണനിര്‍മ്മാണത്തിന്റെ പേരിലും ചിദംബരം പ്രശസ്തമാണ്. സ്വര്‍ണത്തിലും വെള്ളിയിലും ചിദംബരത്തുകാര്‍ തീര്‍ക്കുന്ന ആഭരണങ്ങള്‍ നവഫാഷന്‍ ലോകത്തും തരംഗം സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗത കലാകാരന്മാരാണ് ആഭരണനിര്‍മ്മാണത്തിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നത്. തമിഴ്‌നാടിനെ സംബന്ധിച്ച് ഏറെ വ്യാവസായിക പ്രാധാന്യമുള്ള സ്ഥലംകൂടിയാണ് ചിദംബരം. ഇവിടെയടുത്തുള്ള നെയ്‌വേലിയെന്ന സ്ഥലമാണ് വ്യവസായങ്ങളുടെ കേന്ദ്രം. ലിഗ്നൈറ്റ് ഖനികള്‍, തെര്‍മ്മല്‍ പവര്‍ പ്ലാന്‍ുറുകളുമെല്ലാമുണ്ട ഇവിടെ. ചിദംബരത്തുനിന്നും 30 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. വര്‍ഷത്തില്‍ ഏത് കാലത്തും സന്ദര്‍ശിക്കാവുന്ന സ്ഥലംകൂടിയാണിത്. വേനലിലായാലും ശീതകാലത്തായാലും ചിദംബരം നന്നായി ആസ്വദിക്കാന്‍ കഴിയും. എങ്കിലും കടുത്ത വേനലില്‍ ചിദംബരം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ മഴക്കാലവും ഒഴിവാക്കാം.

തമിഴ്‌നാട്ടിലെ മറ്റ് നഗരങ്ങളില്‍ നിന്നും മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് ചിദംബരം. ചെന്നൈയിലാണ് ചിദംബരത്തിന് അടുത്തുള്ള വിമാനത്താവളമുള്ളത്. റോഡുമാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവുമെല്ലാം ചിദംബരത്തെത്താന്‍ എളുപ്പമാണ്. ഷോപ്പിങ് പ്രിയമുള്ളവര്‍ക്കും ചിദംബരത്ത് ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. പരമ്പരാഗത കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ പലതും ചിദംബരത്ത് വാങ്ങാന്‍ കിട്ടും.

English summary: Chidambaram is a temple town in the district of Cuddalore in Tamil Nadu known for its surreal setting, ancient Dravidian architecture and imposing Gopurams. With the sound of temple bells in the early morning, as you wake up to a hot cup of the finest filter coffee, Chidambaram stands for everything a traveler would expect from a quintessential Tamil Nadu temple town.

ചിദംബരം പ്രശസ്തമാക്കുന്നത്

ചിദംബരം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചിദംബരം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചിദംബരം

  • റോഡ് മാര്‍ഗം
    രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ചിദംബരത്തിന് മികച്ച റോഡ് നെറ്റ് വര്‍ക്ക് ഉണ്ട്. ചെന്നൈ-പോണ്ടിച്ചേരി റൂട്ടാണ് യാത്രചെയ്യാന്‍ ഏറ്റവും മികച്ച റോഡ്. ചിദംബരവും പോണ്ടിച്ചേരിയും ഒറ്റയാത്രയില്‍ കാണാനുദ്ദേശിക്കുന്നവര്‍ക്കും ഈ റൂട്ടാണ് നല്ലത്. തമിഴ്‌നാട്ടിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും ചിദംബരത്തേയ്ക്ക് വേണ്ടുവോളം സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. ബാംഗ്ലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും റെയില്‍മാര്‍ഗ്ഗം ചിദംബരത്തെത്താം. യാത്രയ്ക്ക് ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗവും ഇതുതന്നെയാണ്. ട്രിച്ചി-ചെന്നൈ റെയില്‍പാതയില്‍ മധ്യഭാഗത്തായിട്ടാണ് ചിദംബരം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ട്രെയിന്‍ മാര്‍ഗ്ഗം ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചെന്നൈയിലാണ് ചിദംബരത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടേയ്ക്ക് 250 കിലോമീറ്ററാണ് ദൂരം. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ചെന്നൈയില്‍ വിമാനമിറങ്ങിയശേഷം ട്രെയിനിലോ ടാക്‌സിയിലോ ബസിലോ ചിദംബരത്തേയ്ക്ക് യാത്രചെയ്യാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed