വര്‍ഷത്തില്‍ എല്ലാക്കാലവും നിറഞ്ഞൊഴുകുന്നതാണ് ഈ വെള്ളച്ചാട്ടം. കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടം പ്രദേശവാസികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. ചെറുതാണെങ്കിലും മനോഹരമായ ഈ വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള ഭാഗങ്ങളും പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. വി മാതൃകയിലുള്ള താഴ്വരയിലൂടെയാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. മനോഹരമായ ഈ കാഴ്ചയാണ് ഇവിടേക്ക് സഞ്ചാരികളെ ഹദാകര്ഷിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരകണക്കിനാളുകളാണ് ഇവിടം സന്ദര്‍ശിക്കുന്നത്. തണുപ്പുകാലത്ത് യഥാര്‍ഥ രൂപത്തില്‍ ഒഴുകുന്ന വെള്ളച്ചാട്ടത്തിന്‍െറ ഭംഗി ഒന്ന് വേറെ തന്നെയാണ്. നാഷനല്‍ ഹൈവേ ആറിന് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ട്രക്കിംഗിനും മലകയറ്റത്തിനും പോവുകയും ചെയ്യാം.