Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖീചന്‍ » കാലാവസ്ഥ

ഖീചന്‍ കാലാവസ്ഥ

ഖീചനില്‍  മരുഭൂമിയുടെ സവിശേഷതയായ തീവ്ര കാലാവസ്ഥകള്‍ അനുഭവപ്പെടുന്നു ഒക്ടോബര്‍ പാതി  മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ്  സന്ദര്‍ശനത്തിന്  പറ്റിയ സമയം. ഇക്കാലമാണ് ദേശാടനക്കിളികള്‍  ഖീചനില്‍ എത്തുന്നത്. പ്രദേശം ഇക്കാലത്ത്  ലോകത്തിന്റെ നാനാ ഭാഗത്തു  നിന്നുമുള്ള പക്ഷിനിരീക്ഷകരെക്കൊണ്ടും പക്ഷികളെക്കൊണ്ടും നിറഞ്ഞിരിക്കും.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്  വേനല്‍ക്കാലം .ആ സമയം ഖീചനില്‍ കഠിനമായ വേനല്‍ക്കാലമാണ് അനുഭവപ്പെടുക. താപനില കുറഞ്ഞത്‌  30ഡിഗ്രീ സെല്‍ഷ്യസും, കുറഞ്ഞത്‌  45ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും  .വിനോദ സഞ്ചാരികള്‍ ഈ സമയം ഖീചന്‍ യാത്ര ഒഴിവാക്കുന്നതാണ്  നല്ലത് ; കാരണം ഖീചനിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ ദേശാടന പക്ഷികള്‍ ഇക്കാലത്ത് അവിടെ ഉണ്ടാവില്ല.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. വളരെ  നേരിയ തോതില്‍ മഴ ലഭിക്കുന്ന ഈ പ്രദേശത്ത്  മഴക്കാലത്തും പകല്‍ നേരങ്ങളില്‍ കൂടിയ ചൂട് അനുഭവപ്പെടും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മഞ്ഞു കാലം. അപ്പോള്‍ മിതമായ ശീതം  അനുഭവപ്പെടുന്ന അന്തരീക്ഷത്തിലെ കൂടിയ താപനില  25 ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും. ഈ സമയമാണ് ഖീചന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.