നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള കിഷന്‍ഗഡ് കോട്ട ജയ്സല്‍മാര്‍ ബള്ഗിലാണ് സ്ഥിതിചെയ്യുന്നത്. രാജസ്ഥാനിലെ മാധ,. രാംഗഡ്, താനോട്ട് നഗരങ്ങള്‍ക്ക് നടുവിലായാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഇന്തോ പാകിസ്ഥാന് പാതയിലാണ് സ്ഥിതിചെയ്യുന്നതെന്നതും ഈ കോട്ടയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. പ്രാദേശിക ആദിവാസിവിഭാഗമായ ഹര്‍സിന്റെ സഹായത്തോടെ പാകിസ്താന് ഈ കോട്ട ഒരിക്കല്‍ പിടിച്ചെടുത്തിരുന്നു. തിരിച്ച് താഷ്കന്റ് ഉടമ്പടിപ്രകാരം ഈ കോട്ട ഇന്ത്യയ്ക്കു തിരിച്ചുനല്‍കുകയായിരുന്നു എന്ന് പറയപ്പെടുന്നു.
ഇന്ത്യന്‍ നിര്‍മാണശൈലിയില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ കൊട്ടാരം. രാത്തോര്‍ രാജവംശത്തിലെ ഒരു രാജാവാണ് കോട്ട നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കിഷന്‍ഗഡിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് കിഷന്‍ഗഡ് കോട്ട.