കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നാണ് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക. 112 എഡിയിലാണ് സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. മാര്‍ ലൂയിസ് പാഴേപ്പറമ്പന്റെ കാര്‍മികത്വത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഇത് പുനര്‍നിര്‍മിക്കുകയുണ്ടായി. പോപ് പോള്‍ നാലാമന്‍ 1974 മാര്‍ച്ചിലാണ് സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിയത്.
റോമന്‍ കത്തീഡ്രല്‍ ശൈലിയില്‍ പണിതീര്‍ത്ത സെന്റ് മേരീസ് കത്തീഡ്രല്‍ നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. വിശ്വാസികള്‍ക്ക് സെന്റ് മേരീസ് കത്തീഡ്രലിന് അകത്ത് മെഴുകുതിരി തെളിക്കാനും അനുവാദം നല്‍കുന്നു. എറണാകുളം നഗരത്തിനടുത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് കത്തീഡ്രലില്‍ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്.



Click it and Unblock the Notifications