കുടജാദ്രിയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ചിത്രമൂല. ശങ്കരാചാര്യര്‍ തപസ്സിരുന്ന സ്ഥലമാണിത്. ആചാര്യനുമുന്നില്‍ ദേവി മൂകാംബിക പ്രത്യക്ഷപ്പെട്ടതും ഇവിടെയാണെന്നാണ് വിശ്വാസം. ഇവിടെനിന്നും ഇപ്പോള്‍ മൂകാംബിക ക്ഷേത്രമിരിക്കുന്ന സ്ഥലംവരെ ദേവി ആചാര്യനെ പിന്തുടര്‍ന്നുവെന്നാണ് കഥ. മ്രലയുടെ പടിഞ്ഞാറുഭാഗത്തുകൂടി പോയാല്‍ ഒരു ഗുഹ കാണാന്‍ കഴിയും ഇതിനകത്താണ്രേത ആദിശങ്കരന്‍ തപസ്സനുഷ്ഠിച്ചത്.
സര്‍വ്വജ്ഞപീഠത്തില്‍ നിന്നും ഇവിടേയ്ക്ക് ഇറങ്ങുകയെന്നത് ഏറെ ദുഷ്‌കരമാണ്. ട്രക്കിങ് പ്രിയക്കാര്‍ക്ക് പറ്റിയ സ്ഥലമാണിത് വളഞ്ഞ് പുളഞ്ഞ് പോകുന്ന ട്രയിലുകളിലൂടെയുള്ള മലകയറ്റം രസകരമാണ്. കുടജാദ്രിയില്‍ ഇടക്കിടെ കോടമഞ്ഞ് മൂടും തൊട്ടടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാന്‍ കഴിയാത്തത്രയും കോട മൂടന്ന സമയങ്ങള്‍ പോലുമുണ്ട്. ട്രക്കിങ്ങിന് പോകുമ്പോള്‍ അത്യാവശ്യം തണുപ്പിനെ തടയാനുള്ള വസ്ത്രങ്ങള്‍, ടോര്‍ച്ച് തുടങ്ങിയവ കരുതാന്‍ വിട്ടുപോവരുത്.



Click it and Unblock the Notifications