കുടജാദ്രിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ബിദനൂര്‍ ഫോര്‍ട്ട് എന്നുകൂടി അറിയപ്പെടുന്ന ഈ കോട്ട സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ കേളാഡി രാജവംശത്തിന്റെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചത്. കോട്ടയുടെ ചിലഭാഗങ്ങള്‍ നശിച്ചുപോയിട്ടുണ്ട്. കോട്ടയും പരിസരവും മനോഹരമായ കാഴ്ചയാണ്. ശരാവതി നദിയില്‍ പണിതിരിക്കുന്ന അണക്കെട്ടാണിത് നിബിഡ വനത്തിന് നടുവിലായിട്ടുള്ള അണക്കെട്ടും പരിസരവുമെല്ലാം ഇവിടെനിന്നുള്ള മനോഹരമായ കാഴ്ചകളാണ്.
കോട്ടയ്ക്കുള്ളില്‍ ശിവപ്പ നായകയുടെ കാലത്തെ ദര്‍ബാര്‍ ഹാളിന്റെ അവശിഷ്ടങ്ങള്‍ കാണാം. വെള്ളം വറ്റിയ ഒരു കിണറും ചെറിയ ഗുഹകളുമുണ്ട് കോട്ടയ്ക്കുള്ളില്‍. പുറത്തുനിന്നുള്ള ആക്രമണങ്ങളും മറ്റുമുണ്ടാകുമ്പോള്‍ രാജകുടുംബാംഗങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള രഹസ്യവഴികളായിരുന്നുവത്രേ ഈ ഗുഹകള്‍.



Click it and Unblock the Notifications