ട്രക്കിങില്‍ താല്‍പര്യമുള്ളവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് കുടജാദ്രി. ശീതകാലമാണ് ട്രക്കിങ്ങിന് ഏറ്റവും പറ്റിയ സമയം. നല്ല കാലാവസ്ഥയും മനോഹരമായ പ്രകൃതിയും മലകയറ്റത്തെ ആസ്വാദ്യകരമാക്കുമെന്നതില്‍ സംശയം വേണ്ട. മാത്രമല്ല പൗര്‍ണമി ദിവസങ്ങളില്‍ രാത്രികാല ട്രക്കിങ്ങും നടത്താം. രാത്രിയിലെ ട്രക്കിങ് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിയ്ക്കുക. സെംപെകട്ടെ ഗ്രാമത്തില്‍ നിന്നാണ് ട്രക്കിങ് തുടങ്ങുന്നതെങ്കില്‍ സുഖകരമായ ട്രെയിലുകളിലൂടെ യാത്രചെയ്യാം. മുകളിലെത്തിക്കഴിഞ്ഞാല്‍ വൈകൂന്നേരമാണെങ്കില്‍ മനോഹരമായ അസ്തമയ ദൃശ്യം കാണാം. അസ്തമനസമയത്ത് ഇവിടെനിന്നുള്ള അറബിക്കടലിന്റെ കാഴ്ച മനംകവരുന്നതാണ്.



Click it and Unblock the Notifications