കോലാപ്പൂര്‍ രാജാവായിരുന്ന ഛത്രപതി ഷാഹു മഹാരാജിന്‍െറ കൊട്ടാരമാണ് ഷാഹു മ്യൂസിയമായി രൂപാന്തരപ്പെടുത്തിയിട്ടുള്ളത്. ബ്ളാക്ക് പോളിഷ്ഡ് സ്റ്റോണില്‍ ബ്രിട്ടീഷ് ഹിന്ദു ശില്‍പ്പകലയുടെ സമ്മിശ്ര രൂപമായ ഈ കൊട്ടാരത്തില്‍ കോലാപ്പൂരിന്‍െറ ചരിത്രം സന്ദര്‍ശകര്‍ക്ക് വിളിച്ചോതുന്ന നിരവധി വസ്തുക്കള്‍ ഉണ്ട്. മഹാരാജാവിന്‍െറ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചിത്രീകരിച്ച ഗ്ളാസ് പെയിന്‍റുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മികച്ച പൂന്തോട്ടവും കൃത്രിമ തടാകവും മൃഗശാലയും മ്യൂസിയത്തിന് ചുറ്റുമുണ്ട്.



Click it and Unblock the Notifications