Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാവന്ത് വാടി

മനുഷ്യേന്ദ്രിയങ്ങളെ വശീകരിക്കുന്ന സാവന്ത് വാടി

15

മനോഹരമായ തടാകങ്ങളും മലകളും പരന്നു കിടക്കുന്ന നിബിഡ വനങ്ങളും ചേര്‍ന്നുണ്ടായ സംസ്കാരിക നിറഭേദങ്ങള്‍ കൊണ്ട് വ്യത്യസ്ത മായ കൊങ്കണ്‍ ഭൂഭാഗം പ്രകൃതിയുടെ ഒരനുഗ്രഹമാണ്‌. മഹാരാഷ്ട്രക്ക് തെക്ക് പടിഞ്ഞാറായി സിന്ധുദുര്‍ഗ് ജില്ലയിലാണ് സാവന്ത് വാടി പട്ടണം. പ്രാദേശാധികാരികളായിരുന്നു ഖേം -സാവന്ത് കുടുംബ നാമത്തില്‍ നിന്നാണ് സാവന്ത് വാടി എന്ന വാക്കിന്റെ ഉത്ഭവം.

 

സാവന്ത് വാടി കിഴക്ക് സഹ്യ പര്‍വ്വതം അല്ലെങ്കില്‍ പശ്ചിമഘട്ട ദുര്‍ഗ്ഗം മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെ നീണ്ടു കിടക്കുന്നു.ഇതൊരു ഭാവാത്മക സ്ഥലമാണ് , ധ്യാനത്തിനും ഓര്‍മ്മകളില്‍ ലയിക്കാനും പറ്റിയ ശാന്ത സ്ഥലം. കൊങ്കണ്‍ പ്രദേശത്തെ ഓര്‍മ്മിപ്പിക്കുന്ന അത് ലോക പ്രസിദ്ധമായ ഗോവ കടല്‍ത്തീരത്തിനു വളരെ അടുത്താണ് .

ജനങ്ങള്‍

പണ്ട് കാലത്ത് മറാത്താ രാജാക്കന്മാരുടെ സ്വാധീനത്തിലായിരുന്നു സാവന്ത് വാടി. പിന്നീട് സ്വതന്ത്ര മണ്ഡല മായിത്തീര്‍ന്ന അത് ഇപ്പോള്‍ പ്രാദേശിക മാല്‍വാണി ഗോത്രവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നു. കരകൌശല നിപുണരായ അവിടത്തെ ആളുകള്‍ സ്വന്തം സംസ്കാരവുമായി ഇഴുകി ച്ചേര്‍ന്നു ശാന്തമായി ജീവിക്കുന്ന ജനതയാണ്. ജനസംഖ്യയില്‍ കൂടുതലുള്ള മറാത്തികളും എണ്ണത്തില്‍ കുറവായ കൊങ്കിണി ബ്രാഹ്മണര്‍ , ദളിതര്‍, മാല്‍വാണി മുസ്ലിമുകള്‍ തുടങ്ങിയവരും ഇവിടെ താമസിക്കുന്നു.

ഭക്ഷണം

ഭലേറാവൂ ഖാനാവല്‍ ആണ് ഇവിടത്തെ പ്രധാനപ്പെട്ട ഭക്ഷണ കേന്ദ്ര ങ്ങളില്‍ ഒന്ന്. അവിടത്തെ ഭക്ഷണം ആരും ഒഴിവാക്കാന്‍ ഇഷ്ടപ്പെടില്ല. വലിയ പാത്രം നിറയെ അവര്‍ നി ങ്ങള്‍ക്ക് പരമ്പരാഗത കൊങ്ങിണി ഭക്ഷണം തരും. നാളികേരം പ്രധാന ചേരുവയാണ് ഇതില്‍.

സംസ്കാരം

കുടില്‍ വ്യവസായമായമായി വിവിധയിനം കര കൌശല സാധനങ്ങള്‍, മരം കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങള്‍, കൌതുക വസ്തുക്കള്‍,പെയിന്റിങ്ങുകള്‍, മുള കൊണ്ടുണ്ടാക്കിയ കലാ വസ്തുക്കള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് വാങ്ങാം. സാവന്ത് വാടിയിലെ പൊതു സംസാര ഭാഷകള്‍ കൊങ്കണി, മറാത്തി, ഉറുദു, ഇംഗ്ലീഷ് ഇവയാണ്.വാണി ജീവികളില്‍ താല്പ്പര്യ മുള്ളവര്‍ക്ക് കാട്ടു പോത്തുകളെയും, പുള്ളിപ്പുലികളെയും ,കാട്ടു പന്നികളെയും , വരയന്‍ പുലികളെയും കാണാനും പ്രകൃതി സ്നേഹികള്‍ക്ക് ഔഷധ ചെടികളുടെയും മരങ്ങളുടെയും സാമീപ്യത്തിനും അവസരം ലഭിക്കും.

സാവന്ത് വാടി ഗ്രാമീണ ഇന്ത്യയുടെ സമകാലീക അഭിരുചികളെ അതിന്റെ കാഴ്ചകളിലും ശബ്ദങ്ങളിലും വെളിവാക്കുന്നു. സഞ്ചാരികള്‍ തലാവ് തടാകവും രാജ കൊട്ടാരവും തീര്‍ച്ചയായും കാണണം. അത്മെശ്വര്‍ തലി , നരേന്ദ്ര ഗാര്‍ഡന്‍ , ഹനുമാന്‍ മന്ദിര്‍ ,അമ്ബോലി ഹില്‍ സ്റ്റേഷന്‍, കോല്‍ഗാവ് ദര്‍വാസാ, വിത്തല്‍ മന്ദിര്‍ തുടങ്ങിയവയാണ് സന്ദര്‍ശിക്കേണ്ട ആകര്‍ഷകമായ മറ്റ് കേന്ദ്രങ്ങള്‍.

സാവന്ത് വാടി പ്രശസ്തമാക്കുന്നത്

സാവന്ത് വാടി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാവന്ത് വാടി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സാവന്ത് വാടി

 • റോഡ് മാര്‍ഗം
  മുംബൈ യില്‍ നിന്നും ഗോവയില്‍ നിന്നും റോഡു വഴി എളുപ്പം എത്താവുന്ന സ്ഥലമാണ് സാവന്ത് വാടി . മഹാരാഷ്ട്രയുടെ പ്രാന്ത പ്രദേശത്ത് ഗോവയുടെ സമീപ മാണ് ഇതിന്റെ കിടപ്പ്. മുംബൈ യില്‍ നിന്ന് 8 മണിക്കൂര്‍ കാറില്‍ യാത്ര ചെയ്‌താല്‍ മതിയാകും.പഴയ മുംബൈ - ഗോവ ഹൈവേ ഒഴിവാക്കുക . പകരം മുബൈ യില്‍ നിന്ന് പൂണെ ക്ക് യാത്ര ചെയ്തു സതാര ഹൈവേ യിലൂടെ സഞ്ചരിച്ചു ഉത്തൂരില്‍ എത്തി സാവന്ത് വാടിയിലേക്ക് പോവുക.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  There is no railway station available in സാവന്ത് വാടി
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  There is no air port available in സാവന്ത് വാടി
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
02 Dec,Thu
Return On
03 Dec,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
02 Dec,Thu
Check Out
03 Dec,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
02 Dec,Thu
Return On
03 Dec,Fri