കൊല്ലം നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ് മയ്യനാട്. മയ്യനാട്ടിലേക്ക് റോഡ്‌മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇവിടേക്ക് കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസ്സുകളുണ്ട്. പരവൂര്‍ കായലിന്റെ തീരത്താണ് മയ്യനാട് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന് സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്.
ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളുടെ പേരിലാണ് മയ്യനാട് കൂടുതലും അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഉമയനല്ലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം മയ്യനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മതകേന്ദ്രമാണ്. വലിയവിള മാടന്‍നടയാണ് മറ്റൊരു പ്രധാന ക്ഷേത്രം. കേരളത്തിന്റെ സാഹിത്യ- മാധ്യമ ചരിത്രത്തില്‍ മയ്യനാടിന് സവിശേഷമായൊരു സ്ഥാനമുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളില്‍ ഒന്നായ കേരളകൗമുദി ജന്മം കൊണ്ടത് മയ്യനാടാണ്.



Click it and Unblock the Notifications