Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊല്ലം

കൊല്ലം: കയറിന്റെയും കശുവണ്ടിയുടെയും നഗരം

43

കൊല്ലം കൂടുതലും അറിയപ്പെടുന്നത്‌ അതിന്റെ ആംഗലേയവത്‌കൃത നാമമായമായ ക്വയ്‌ലോണ്‍ എന്ന പേരിലാണ്‌. വ്യാപാരമേഖലയിലും സാംസ്‌കാരിക രംഗത്തും കൊല്ലം പ്രസിദ്ധമാണ്‌. അഷ്ടമുടിക്കായലിന്റെ തീരത്തോട്‌ ചേര്‍ന്നു കിടക്കുന്ന ഈ നഗരം കേരള സംസ്‌കാരത്തിനും സാമ്പത്തിക വ്യവസ്ഥയ്‌ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊല്ലത്തിന്‌ ചൈന, റോം, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും കൊല്ലം കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതു തന്നെയാണ്‌ കൊല്ലത്തെ ആദ്യകാല വ്യവസായകേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റിയതും. ഉന്നത ഗുണമേന്മയുള്ള കശുവണ്ടി ഉത്‌പാദിപ്പിക്കുകയും കയറ്റിയയക്കുകയും ചെയ്യുന്നതിലാണ്‌ ഇപ്പോള്‍ കൊല്ലത്തിന്റെ പ്രശസ്‌തി. കശുവണ്ടി വ്യവസായത്തിന്റെ തലസ്ഥാനമെന്ന വിശേഷണവും ഇത്‌ കൊല്ലത്തിന്‌ നേടിക്കൊടുത്തിട്ടുണ്ട്‌. വളര്‍ന്നു കൊണ്ടിരിക്കുന്ന കയര്‍ വ്യവസായം നഗരത്തിന്‌ പുതിയ മുഖച്ഛായ പകരുകയാണ്‌. കുടില്‍വ്യവസായങ്ങളുടെ പ്രമുഖകേന്ദ്രം കൂടിയാണ്‌ കൊല്ലം. കൊല്ലം ജില്ലയുടെ ഭരണസിരാകേന്ദ്രവും കൊല്ലം നഗരമാണ്‌.സമ്പന്നമായ സാംസ്‌കാരിക മണ്ഡലം

കൊല്ലം നഗരത്തിന്‌ വലിയൊരു സാംസ്‌കാരിക പാരമ്പര്യമുണ്ട്‌. പണ്ട്‌ ഇവിടം വലിയൊരു പഠനകേന്ദ്രവും സാംസ്‌കാരിക സങ്കേതവും ആയിരുന്നു. സാംസ്‌കാരികമായ നേടിയെടുത്ത ഉയര്‍ച്ചകള്‍ കാരണം ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ കൊല്ലം സന്ദര്‍ശിച്ചിരുന്നു. സാഹിത്യത്തിനും വലിയ സംഭാവനകള്‍ ഈ നഗരത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. പതിന്നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട, മലയാള സാഹിത്യത്തെ മാറ്റിമറിച്ച, കൃതികളായ ലീലാതിലകം, ഉണ്ണുനീലിസന്ദേശം എന്നിവ ഈ അക്ഷരമുറ്റത്ത്‌ പിറന്നുവീണവയാണ്‌.

കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിക്ക്‌ പുതിയ രൂപവും ഭാവവും പകര്‍ന്നത്‌ കൊട്ടാരക്കര തമ്പുരാനാണ്‌. പ്രമുഖ പണ്ഡിതരും എഴുത്തുകാരുമായ കെ. സി. കേശവപിള്ള, പരവൂര്‍ കേശവന്‍ ആശാന്‍, ഇ. വി. കൃഷ്‌ണപിള്ള എന്നിവര്‍ കൊല്ലത്തിന്റെ പെരുമ കേരളത്തിനകത്തും പുറത്തും എത്തിച്ചവരാണ്‌.

ആഘോഷങ്ങളുടെ പൂരം

കൊല്ലം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നഗരം കൂടിയാണ്‌. നഗരത്തിലെ ഈ ആഘോഷങ്ങളില്‍ പങ്കേടുക്കാന്‍ വര്‍ഷംതോറും ലക്ഷക്കണക്കിന്‌ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്‌. ഡിസംബര്‍ മുതല്‍ ജനുവരി വരെ നടക്കുന്ന കരകൗശലമേള ഇത്തരത്തില്‍ ഒന്നാണ്‌. കരകൗശലമേളയില്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളും കാണാന്‍ കഴിയും. വള്ളംകളികളും ഗജമേളകളും കൊല്ലത്തെത്തുന്നവര്‍ക്ക്‌ കാഴ്‌ചയുടെ വിരുന്നൊരുക്കുന്ന മറ്റു ആഘോഷങ്ങളാണ്‌.

അഷ്ടമിരോഹിണി, ഓണം, വിഷു മുതലായ കൊല്ലത്ത്‌ അത്യാഹ്‌ളാദത്തോടെ ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ നടത്തപ്പെടുന്ന ഓച്ചിറക്കളി കാണുന്നതിന്‌ നിരവധി സഞ്ചാരികള്‍ കൊല്ലം സന്ദര്‍ശിക്കാറുണ്ട്‌. മരമടി മത്സരം (കാളയോട്ടം), കൊല്ലം പൂരം, പാരിപ്പള്ളി ഗജമേള, ആനയടി ഗജഘോഷയാത്ര, പന്മന പൂരം എന്നിവ ഈ മേഖലയില്‍ നടക്കുന്ന മറ്റു പ്രധാന ആഘോഷങ്ങളാണ്‌. ഇവയെല്ലാം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ആഘോഷങ്ങളാണെന്ന്‌ നിസ്സംശയം പറയാം.

ആസ്വദിക്കാം, അനുപമായ കാഴ്‌ചകള്‍

കൊല്ലം സഞ്ചാരികള്‍ക്കായി നിരവധി കാഴ്‌ചകള്‍ ഒരുക്കിവച്ചിട്ടുണ്ട്‌. വര്‍ഷത്തില്‍ ഏതുസമയത്തും സഞ്ചാരികള്‍ക്ക്‌ ഇവിടെയെത്തി അവ ആസ്വദിക്കാം. കൊല്ലം ബീച്ച്‌, തങ്കശ്ശേരി ബീച്ച്‌, തിരുമുല്ലവാരം ബീച്ച്‌ എന്നിവ സന്ദര്‍ശകര്‍ക്ക്‌ ആഘോഷത്തിന്റെ പുതിയ അതിരുകള്‍ കാട്ടിത്തരും. അഷ്ടമുടിക്കായല്‍, മണ്‍റോതുരുത്ത്‌, നീണ്ടകര തുറമുഖം, ആലുംകടവ്‌ ബോട്ട്‌ ബില്‍ഡിംഗ്‌ യാര്‍ഡ്‌, ശാസ്‌താംകോട്ട കായല്‍ എന്നിവയില്‍ നിങ്ങള്‍ക്ക്‌ ഓളപ്പരപ്പിന്റെ മനോഹാരിത ആസ്വദിക്കാം.

രാമേശ്വരക്ഷേത്രം, അച്ചന്‍കോവില്‍, മയ്യനാട്‌ എന്നിവ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണ്‌. ഇവിടങ്ങളിലും സഞ്ചാരികള്‍ക്ക്‌ പുതിയ അനുഭവങ്ങള്‍ പകരുന്ന നിരവധി കാഴ്‌ചകളുണ്ട്‌. മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമമായ അമൃതപുരി കൊല്ലം നഗരത്തിന്‌ സമീപത്താണ്‌. അമ്മയുടെ ലക്ഷക്കണക്കിന്‌ ഭക്തരാണ്‌ ഓരോ വര്‍ഷവും ഇവിടെ സന്ദര്‍ശനം നടത്തുന്നത്‌. മേഖലയിലെ സാംസ്‌കാരികവും മതപരവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളാണ്‌ ആര്യങ്കാവ്‌, ചവറ, കൊട്ടാരക്കര, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവ.

കൊതിയൂറും രുചികളും പ്രസന്നമായ കാലാവസ്ഥയും

കടല്‍വിഭവങ്ങള്‍ക്ക്‌ പ്രസിദ്ധമാണ്‌ കൊല്ലം. ഇവിടെയുള്ള അസംഖ്യം റസ്റ്റോറന്റുകളില്‍ നിന്ന്‌ സഞ്ചാരികള്‍ക്ക്‌ മീന്‍, ഞണ്ട്‌, കൊഞ്ച്‌, കണവ എന്നിവയുടെ തനി കേരളീയ രുചി ആസ്വദിക്കാം. റോഡ്‌ മാര്‍ഗ്ഗവും ട്രെയിനിലും നഗത്തില്‍ നിന്ന്‌ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ അനായാസം യാത്ര ചെയ്യാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളുമായി കൊല്ലം അതിര്‍ത്തി പങ്കിടുന്നു. വര്‍ഷം മുഴുവന്‍ ഇവിടെ സുഖരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. മഴക്കാലം കൊല്ലത്തിന്റെ ഹരിതഭംഗിക്ക്‌ മാറ്റുകൂട്ടും.

കാഴ്‌ചകള്‍ കാണുന്നതിനൊപ്പം ചെറിയ രീതിയില്‍ ഷോപ്പിംഗ്‌ കൂടി നടത്തണമെന്ന്‌ ആഗ്രഹമുള്ളവരെയും കാത്ത്‌ നിരവധി വിപണികളും കൊല്ലത്തുണ്ട്‌. അനുപമായ ചരിത്രം, മനോഹരമായ കാലാവസ്ഥ, കാഴ്‌ചകള്‍ കാണുന്നതിനുള്ള നിരവധി സാധ്യതകള്‍, കലര്‍പ്പില്ലാത്ത രുചി വൈവിദ്ധ്യം എന്നിവയെല്ലാം കൂടി ഒഴിവുകാലം ആഘോഷിച്ച്‌ തിമിര്‍ക്കാനുള്ള കേന്ദ്രമായി കൊല്ലത്തെ മാറ്റുന്നു. വ്യത്യസ്‌തത ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും കൊല്ലം സമ്മാനിക്കുകയെന്ന്‌ ഉറപ്പ്‌.

കൊല്ലം പ്രശസ്തമാക്കുന്നത്

കൊല്ലം കാലാവസ്ഥ

കൊല്ലം
32oC / 90oF
 • Haze
 • Wind: N 15 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊല്ലം

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കൊല്ലം

 • റോഡ് മാര്‍ഗം
  പ്രധാനപ്പെട്ട മൂന്ന്‌ ദേശീയപാതകള്‍ കൊല്ലത്ത്‌ കൂടി കടന്നുപോകുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ റോഡ്‌ മാര്‍ഗ്ഗം നന്നായി ബന്ധിപ്പിച്ചിരിക്കുന്ന സ്ഥലമാണ്‌ കൊല്ലം. സമീപ ജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന്‌ കൊല്ലത്തേക്ക്‌ എപ്പോഴും ബസുകളുണ്ട്‌. ബാംഗ്‌ളൂര്‍, ചെന്നൈ, കൊച്ചി, കോയമ്പത്തൂര്‍, പോണ്ടിച്ചേരി അടക്കമുള്ള പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങളെ കൊല്ലവുമായി ബന്ധിപ്പിച്ച്‌ ലക്ഷ്വറി ബസുകളും സര്‍വ്വീസ്‌ നടത്തുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നാണ്‌ കൊല്ലം റെയില്‍വെ സ്റ്റേഷന്‍. ബാംഗ്‌ളൂര്‍, ചെന്നൈ, മുംബെയ്‌, ന്യൂഡല്‍ഹി തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും കേരളത്തിലെ മറ്റു പട്ടണങ്ങളിലേക്കും ഇവിടെ നിന്ന്‌ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്‌. സ്റ്റേഷനില്‍ നിന്ന്‌ ടാക്‌സികളും ഓട്ടോറിക്ഷകളും ലഭ്യമാണ്‌.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കൊല്ലത്ത്‌ വിമാനത്താവളമില്ല. ഏറ്റവും അടുത്തെ വിമാനത്താവളം 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളമാണ്‌. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തുമുള്ള പ്രമുഖ നഗരങ്ങളിലേക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌. വിമാനത്തില്‍ വരുന്നവര്‍ക്ക്‌ വിമാനത്താവളത്തില്‍ നിന്ന്‌ ടാക്‌സി പിടിച്ച്‌ കൊല്ലത്ത്‌ എത്താം.
  ദിശകള്‍ തിരയാം

കൊല്ലം ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
23 Sep,Wed
Return On
24 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Sep,Wed
Check Out
24 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Sep,Wed
Return On
24 Sep,Thu
 • Today
  Kollam
  32 OC
  90 OF
  UV Index: 6
  Haze
 • Tomorrow
  Kollam
  29 OC
  83 OF
  UV Index: 6
  Light rain shower
 • Day After
  Kollam
  28 OC
  82 OF
  UV Index: 6
  Light rain shower