നഗരമധ്യത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന രാമേശ്വരക്ഷേത്രം കൊല്ലം ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. മനോഹരമായ ശില്‍പ്പചാരുതയും സുന്ദരമായ ശില്‍പ്പങ്ങളും ക്ഷേത്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പാണ്ഡ്യ നിര്മ്മാണശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ക്ഷേത്രത്തെ അനുപമായ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നു.
രാക്ഷസനായ വ്യാലന്റെ ഭീമാകാര രൂപം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ജീവന് തുടക്കുന്ന ഈ ശില്‍പ്പം ക്ഷേത്രത്തിന് പൗരാണിക സ്പര്‍ശം നല്കുന്നു. പുരാതന തമിഴ് ശിലാലിഖിതങ്ങള്‍ ഇവിടേയ്ക്ക് ചരിത്രകാരന്മാരെയും പുരാവസ്തുഗവേഷകരെയും ആകര്‍ഷിക്കുന്നുണ്ട്. ഈ ശിലാലിഖിതങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കൊല്ലം- ആയൂര്‍ റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റോഡ് മാര്‍ഗ്ഗം ഇവിടെ അനായാസം എത്താന്‍ കഴിയും. ക്ഷേത്രത്തിലും പരിസരങ്ങളിലും അലയടിക്കുന്ന പരിവാവനമായ അന്തരീക്ഷം സന്ദര്‍ശകര്‍ക്ക് നവ്യമായ അനുഭവം പ്രദാനം ചെയ്യും.