കോട്ടഗിരി ഹില്‍ സ്റ്റേഷനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്. കോട്ടഗിരിയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയായി ഇവ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1794 മീറ്റര്‍ ഉയരത്തിലാണിതിന്റെ സ്ഥാനം. നീലഗിരിയിലെ പ്രാദേശികവാസികളെ സംബന്ധിച്ചടുത്തോളം ദൈവികമായ പ്രാധാന്യം കൂടി ഈ മലനിരകള്‍ക്കുണ്ട്.
അവരുടെ പ്രധാന ദേവനായ രംഗസ്വാമി ഇതിനു മുകളിലായാണ് ആരാധിക്കപ്പെട്ടു പോരുന്നത്. കോയമ്പത്തൂരിലെ കരമടയില്‍ വസിച്ചിരുന്ന രംഗസ്വാമി പ്രഭു ഒരിക്കല്‍ പത്നിയുമായി വഴക്കിട്ട് ഏകാന്ത വാസത്തിനായി ഇവിടെയെത്തിയെന്നാണ് ഇവിടുത്തെക്കുറിച്ചുള്ള പ്രധാന ഐതിഹ്യം. ഈ വിശ്വാസത്തിന് ബലമേകും വിധം പ്രഭുവിന്റേതെന്നു കരുതപ്പെടുന്ന കാല്‍പ്പാടുകള്‍ മലയുടെ അടിവാരത്തിലായി കാണാന്‍ സാധിക്കും. കൊടുമുടിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തായാണ് 400 അടി ഉയരത്തിലുള്ള സ്തൂപം നില കൊള്ളുന്നത്. ഇതിനു മുകളില്‍ കയറിപ്പറ്റുകയെന്നത് തീരെ അസാധ്യമെന്ന് തന്നെ പറയാം.



Click it and Unblock the Notifications