നീലഗിരിയിലെ നിത്യഹരിത വനമാണ് ലോങ്ങ്വുഡ് ഷോല. ഇന്ത്യന്‍ മലമ്പോത്ത്,പാറ്റാട എന്നീ രണ്ടു പേരുകള്‍ ഈ കാടിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് . കാരണം ഈ രണ്ടു സ്പീഷീസില്‍ പെട്ട ജന്തുക്കളുടെയും പ്രധാന വാസസ്ഥലം കൂടിയാണിത്. വിരളവും വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നതുമായ ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും വനത്തിനുള്ളിലായി കാണാം. പക്ഷി നിരീക്ഷകരെ അതിശയിപ്പിക്കും തരത്തില്‍ വിവിധങ്ങളായ ഒട്ടേറെ പറവകളുടെയും കൂടി വിഹാര കേന്ദ്രമാണിത്.
നീലഗിരിയിലെ ഷോല വനങ്ങളില്‍ ഇപ്പോള്‍ നില നില്ക്കുന്ന ഭാഗമാണ് ലോങ്ങ് വുഡ് ഷോല. നിത്യഹരിത വൃക്ഷങ്ങളാല്‍ നിബിഡമാണ് ഈ പ്രദേശം. 116 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഈ വന പ്രദേശം ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു വ്യത്യസ്ത മേച്ചില്പുറം തന്നെയായിരിക്കും. നീലഗിരിയുടെ കാലാവസ്ഥയും പ്രകൃതിയുടെ സന്തുലിതാവസ്ഥയും നിലനിര്‍ത്തിക്കൊണ്ട് പോകുന്നതില്‍ വളരെയധികം പ്രാധാന്യം ഈ വനം അര്‍ഹിക്കുന്നതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെയാണ് ഇവ പരിപാലിച്ചു പോരുന്നത്.