കോട്ടഗിരിയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ നെഹ്റു പാര്‍ക്ക് സ്ഥിതി ചെയ്യുന്നു. സഞ്ചാരികള്‍ക്ക് വിവിധ വിനോദങ്ങളിലേര്‍പ്പെടാന്‍ ഇവിടെ പാര്‍ക്കില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടഗിരിയിലെ നിവാസികളായ ട്രൈബല്‍ വര്‍ഗക്കാരുടെ ഒരമ്പലം ഇതിനുള്ളിലായി കാണാന്‍ സാധിക്കും. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പേരിലുള്ള ഒരു സമ്മേളന കേന്ദ്രവും പാര്‍ക്കും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇവ കുടാതെ ഇന്‍ ഡോര്‍ ഗെയിംസിനായി ഒരു ഒരു പ്ലേ ഗ്രൌണ്ട് കൂടി ഇവിടെ കാണാന്‍ സാധിക്കും. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാനെന്നോണം പണി കഴിപ്പിച്ച കേന്ദ്രമാണിത്.
വിവിധ സാംസ്കാരിക സമ്മേളനങ്ങള്‍ക്കും ഇന്‍ ഡോര്‍ ഗെയിംസിനായും ഉള്ള പ്രധാന വേദിയായി നെഹ്റു പാര്‍ക്ക് പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഒരു ഫ്ലവര്‍ ഷോ ഇവിടെ നടത്തി വരാറുണ്ട്. നീലഗിരിയില്‍ മാത്രം കണ്ടു വരുന്ന വ്യത്യസ്തവും അപൂര്‍വ്വങ്ങളുമായ പുഷ്പങ്ങളുടെ പ്രദര്‍ശനം. ഇവിടെ വളരുന്ന പ്രത്യേക ഇനത്തില്‍പ്പെട്ട റോസും പ്രദര്‍ശനത്തില്‍ കാണാം. കോട്ടഗിരിയിലായി കണ്ടു വരുന്ന വിവിധ പച്ചക്കറികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വെജിറ്റബില്‍ ഷോയും ഈയിടെയായി ഇവിടെ സംഘടിപ്പിച്ചു പോരുന്നുണ്ട്.