കോട്ട്ഖായി മേഖലയിലെ വനഭൂമികള്ക്കിടയിലാണ് ദിലന് ജലാശയം. വികസനം അത്രകണ്ട് പുരോഗമിച്ചിട്ടില്ലാത്ത ഈ പ്രദേശം വാണിജ്യസ്പര്ശമേല്ക്കാത്ത മേഖല കൂടിയാണ്. ജലാശയത്തിലെ വെള്ളത്തിന് നാട്ടുകാര്‍ ദിവ്യത്വം കല്പിക്കുന്നുണ്ട്. ആവശ്യമാണെങ്കില്‍ സഞ്ചാരിക ള്‍ക്ക് തങ്ങാനുള്ള സൌകര്യവും ദേശവാസികള്‍ തരപ്പെടുത്തും.