പശ്ചിമഘട്ടമലനിരകളിലാണ് പത്തനാപുരം സ്ഥിതിചെയ്യുന്നത്. പുനലൂരില്‍ നിന്നും 13 കിലോമീറ്റാണ് ഇങ്ങോട്ടുള്ള ദൂരം. ഒരുകാലത്ത് നിബിഢവനമായിരുന്നുവത്രേ ഈ പ്രദേശം, ആനകല്‍ ഏറെയുള്ള സ്ഥലംകൂടിയാണ്. പത്താനകളെ കെട്ടിയ ഇടമെന്ന അര്‍ത്തത്തിലുള്ള പത്താനപുരമെന്ന് പേര് പത്താനപുരമെന്ന പേര് ലോപിച്ചുണ്ടായതാണത്രേ. സുഗന്ധവ്യജ്ഞനങ്ങളുടെ പ്രധാനപ്പെട്ടൊരു വ്യാപാരകേന്ദ്രം കൂടിയാണ് ഈ സ്ഥലം. കുരുമുളക്, ഇഞ്ചി, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഉല്‍പാദിപ്പിക്കുന്നുമുണ്ടിവിടെ. ഇഷ്ടികനിര്‍മ്മാം, മുളകൊണ്ടുള്ള ഉല്‍പ്പന്നനിര്‍മ്മാണം തുടങ്ങിയവയ്‌ക്കെല്ലാം പ്രശസ്തമാണ് പത്തനാപുരം.
കല്ലട ആറിന്റെ തീരത്തുകിടക്കുന്ന പത്തനാപുരം പ്രകൃതിസൗന്ദര്യം ഏറെയുള്ള സ്ഥലമാണ്. പത്തനാപുരത്ത് പലക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും മുസ്ലീം പള്ളികളുമുണ്ട്. പെരിയാര്‍ ദേശീയോദ്യാനം പത്തനാപുരത്തിനടുത്താണ്. വാഴപ്പാറ വെള്ളച്ചാട്ടവും, പുനലൂര്‍ തൂക്കുപാലവുമെല്ലാം പത്തനാപുരത്തിന് അടുത്താണ്.



Click it and Unblock the Notifications