ഹവ്വാ ബീച്ച്, കോവളം

കോവളത്തെ ബീച്ചുകളില്‍ ഹവ്വാ ബീച്ചാണ് വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്തേത്. മുമ്പ് നിരവധി യൂറോപ്യന്‍ വനിതകള്‍ ഇവിടെ ടോപ്ലെസ്സായി കുളിച്ചിരുന്നു എന്നും അങ്ങനെയാണ് ഹവ്വാ ബീച്ചിന് ഈ പേര് വന്നതെന്നും ഒരു കഥയുണ്ട്.   കൂടുതലും വിദേശികളാണ് ഈ ബീച്ചിലുണ്ടാകുക. ഇന്ത്യയിലെ ഒരേയൊരു ടോപ് ലെസ് സണ്‍ബാത്തിംഗ് ബീച്ച് കൂടിയാണ് കോവളത്തെ ഹവ്വാ ബീച്ച്. എന്നിരിക്കിലും ടോപ് ലെസ്സായി കടലില്‍ കുളിക്കുന്നതിന് ഇപ്പോള്‍ നിരോധനമുണ്ട്.

ലൈറ്റ്ഹൗസ് ബീച്ചിലെ തിരക്കും ബഹളങ്ങളും ഇഷ്ടമാകാത്തവര്‍ക്ക് സ്വസ്ഥമായി സമയം ചെലവഴിക്കാന്‍ സാധിക്കും ഹവ്വാ ബീച്ചില്‍. ആയുര്‍വേദിക് മസാജ് സെന്ററുകളും മറ്റും ഇവിടെ കാണാന്‍ സാധിക്കും. എന്നിരിക്കിലും തിരകള്‍ക്ക് അസാമാന്യ ശക്തിയുള്ള ഹവ്വാബീച്ചില്‍ നീന്തുന്നത് സുരക്ഷിതമല്ല.

Please Wait while comments are loading...