Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പുനലൂര്‍

ചരിത്രകഥകളുമായി കാത്തിരിക്കുന്ന പുനലൂര്‍

10

കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് പുനലൂര്‍, കേരളത്തിന്റെയും തമിഴ്‌നാടിന്റെ അതിര്‍ത്തിയിലായിട്ടാണ് ഈ സ്ഥലം. കേരളത്തിന്റെ വ്യാവസായികവളര്‍ച്ചയ്ക്ക് തുടക്കം കുറിയ്ക്കപ്പെട്ട സ്ഥലമെന്ന രീതിയിലാണ് പുനലൂര്‍ ശ്രദ്ധേയമാകുന്നത്. പുനലൂര്‍ പേപ്പര്‍ മില്ലായിരുന്നു ആ സ്ഥാപനം. കല്ലടയാറും അതിന് കുറുകെയുള്ള തൂക്കുപാലവുമാണ് പുനലൂരിലെ മറ്റൊരാകര്‍ഷണം.

പുനല്‍ എന്നാല്‍ തമിഴില്‍ വെള്ളമെന്നാണ് അര്‍ത്ഥം. ഊര് എന്നാല്‍ നാടെന്നും, ധാരളം വെള്ളമുള്ള സ്ഥലമെന്ന അര്‍ത്ഥത്തിലാണ് പുനലൂര്‍ എന്ന പേരുണ്ടായതെന്നാണ് പറയപ്പെടുന്നത്. കല്ലടയാറായിരിക്കണം ഈ പേരിന് പിന്നിലുള്ള കാരണം. പത്തനാപുരം താലൂക്കിന്റെ കേന്ദ്രമാണ് പുനലൂര്‍. പശ്ചിമഘട്ടത്തിന്റെ ഒരു കവാടമാണ് പത്തനാപുരം. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടെന്നും മറ്റും ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നുണ്ട്.

തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത പുനലൂര്‍ വഴിയായിരുന്നു. കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള യാത്രാസൗകര്യമൊരുക്കിയത് നിര്‍ണായകമായ ഈ പാതയായിരുന്നു. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് കൊല്ലത്തുനിന്നും പുനലൂര്‍-ഇടമണ്‍-ഭഗവതിപുരം-ചെങ്കോട്ട വഴിയ്ക്ക് തിരുനെല്‍വേലിവരെ മീറ്റര്‍ ഗേജ് വീതിയില്‍ ഈ പാത നിര്‍മ്മിക്കപ്പെട്ടത്.

പുനലൂരിനെക്കുറിച്ച് കൂടുതല്‍

പ്ലൈവുഡ്, പൈനാപ്പിള്‍, കുരുമുളക്, മരഉരുപ്പടികള്‍ എന്നിവയ്‌ക്കെല്ലാം പ്രശസ്തമാണ് പുനലൂര്‍. 1888ല്‍ ബ്രിട്ടീഷുകാരനായ ഒരാളാണ് പുനലൂര്‍ പേപ്പര്‍ മില്‍ സ്ഥാപിച്ചത്, ഈ സ്ഥാപനമാണ് പുനലൂരിന്റെ തലവര മാറ്റിയതെന്ന് പറയാം. ഈ സ്ഥാപനം ഇപ്പോള്‍ ഡാല്‍മിയ ഗ്രൂപ്പിന്റെ കയ്യിലാണ്. ഇവിടെ ജനങ്ങള്‍ക്ക് സന്ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്. മറ്റൊരു പ്രധാന ആകര്‍ഷണം ഇവിടുത്തെ തൂക്കുപാലമാണ്.

ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ആല്‍ബെര്‍ട്ട് ഹെന്റി 1877ലാണ് കല്ലടയാറിന് കുറുകേ ഈ പാലം പണിതത്. 2 തൂണുകളുള്ള പാലത്തിന്റെ പണി 6 വര്‍ഷമാണത്രേ  നീണ്ടുനിന്നത്. മുമ്പ് വാഹനഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പാലം ഇപ്പോള്‍ ഒരു ദേശീയ സ്മാരകമായി നിലനിര്‍ത്തിയിരിക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലയായ ആഗസ്തമലയും പുനലൂരിലാണ്.

പുനലൂരിലെ കാഴ്ചകള്‍

കല്ലടയാറും തൂക്കുപാലവും ചേരുന്ന പരിസരം പ്രകൃതിരമണീയമാണ്, ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒട്ടേറെയൊളുകള്‍ എത്താറുണ്ട്. ശബരിമലയ്ക്കു പോകുന്ന ഭക്തന്മാരും ശ്രീ അയ്യപ്പ സ്റ്റോപ്പുമെല്ലാം ചേര്‍ന്ന് ഉത്സവകാലങ്ങളില്‍ ഈ സ്ഥലത്തെ തിരക്കേറിയതാക്കുന്നു. തെന്‍മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ശെന്തരുണി വനവും പുനലൂരില്‍ നിന്നും വളരെ അടുത്താണ്.

ഇവിടെ ഹൈക്കിങ്ങിനും മൗണ്ടൈന്‍ ബൈക്കിങ്ങിനും സൗകര്യമുണ്ട്. മനോഹരമായ പാലരുവി വെള്ളച്ചാട്ടവും ഓള്‍ഡ് കുറ്റാലം വെള്ളച്ചാട്ടവും പുനലൂരിന് അടുത്താണ്. പട്ടാഴി ദേവി ക്ഷേത്രംപോലുള്ള ചില പഴക്കം ചെന്ന ക്ഷേത്രങ്ങളുമുണ്ട് പുനലൂരിലും പരിസരത്തും.

പുനലൂര്‍ പ്രശസ്തമാക്കുന്നത്

പുനലൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പുനലൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പുനലൂര്‍

 • റോഡ് മാര്‍ഗം
  സംസ്ഥാന ഹൈവേ 8ലാണ് പുനലൂര്‍ സ്ഥിതിചെയ്യുന്നത്. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയെന്നും ഇതിന് പേരുണ്ട്, കേരളത്തിലെ ഏറ്റവും നീളംകൂടിയ ഹൈവേയാണിത്. കേളത്തിന്റെ ഏത് ഭാഗത്തുനിന്നും പുനലൂരിലെത്താന്‍ ബുദ്ധിമുട്ടില്ല. കൊല്ലം-തിരുമംഗലം റോഡ് എന്‍എച്ച് 208ലൂടെയും പുനലൂരിലെത്താം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കൊല്ലം-മധുര റെയില്‍ പാതയിലാണ് പുനലൂര്‍ സ്ഥിതിചെയ്യുന്നത്. ഒട്ടേറെ തീവണ്ടികള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്, രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലോ കൊല്ലം സ്‌റ്റേഷനിലോ എത്താന്‍ ബുദ്ധിമുട്ടില്ല.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് പുനലൂരിന് അടുത്തുള്ളത്. ഇവിടേയ്ക്ക് 75 കിലോമീറ്റാണ് ദൂരം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികളിലോ ബസിലോ പുനലൂരിലെത്താം.
  ദിശകള്‍ തിരയാം

പുനലൂര്‍ ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
28 Sep,Tue
Return On
29 Sep,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Sep,Tue
Check Out
29 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Sep,Tue
Return On
29 Sep,Wed