കോവളത്തെ പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് വലിയതുറ കടല്‍പ്പാലം. തിരുവനന്തപുരത്തിന്റെ ഉള്പട്ടണങ്ങളിലൊന്നായ വലിയതുറയിലാണ് വലിയതുറ കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ കൊച്ചി പ്രസിദ്ധമായതോടുകൂടി വലിയതുറയുടെ പ്രാധാന്യം കുറഞ്ഞുവരികയായിരുന്നു.
ഇന്ന് വലിയതുറ ഒരു ഫിഷിംഗ് വില്ലേജാണ്. വലിയതുറ കടല്‍പ്പാലത്തിന് 50 കൊല്ലത്തിലധികം പഴക്കമുണ്ട്. കടലില്‍ കപ്പലുകള്‍ക്ക് നങ്കൂരമിട്ട് ചെറുബോട്ടുകള്‍ വഴി സാധനങ്ങള്‍ കരയ്ക്കെത്തിക്കുന്നതിനായിട്ടാണ് വലിയതുറ കടല്‍പ്പാലം നിര്‍മിച്ചത്. വലിയതുറ കടല്പ്പാലത്തിന്മേല് സുരക്ഷാകാരണങ്ങളാല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല.