മനോഹരമായ ഒരു അണക്കെട്ടാണ് കക്കയം. പ്രകൃതിസുന്ദരമായ ഈ ഡാമിലേക്ക് കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ യാത്ര ചെയ്യണം. പാറകയറ്റവും ട്രക്കിംഗും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്ക് പേരുകേട്ടതാണ് കക്കയം. പശ്ചിമഘട്ടത്തിലെ കനത്ത ഫോറസ്റ്റനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളെത്തുന്നു. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിധിയിലാണ് ഈ സ്ഥലം. കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ ഒരു പ്രധാന കാഴ്ച.
ഫാമിലി ടൂറിനും സാഹസിക യാത്രകള്‍ക്കും പറ്റിയ കക്കയത്തേക്ക് കോഴിക്കോട് നിന്നും റോഡുമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ്സിലും അല്ലെങ്കില്‍ ടാക്സി പിടിച്ചും ഇവിടെയെത്താം.