Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചോറ്റാനിക്കര

ദേവതകളാല്‍ അനുഗ്രഹിക്കപ്പെട്ട ചോറ്റാനിക്കര

14

മദ്ധ്യ കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു ചെറിയ പട്ടണമാണ് ചോറ്റാനിക്കര. കൊച്ചി നഗരപ്രാന്തത്തില്‍ എറണാകുളം ജില്ലയില്‍ ആണ് ചോറ്റാനിക്കരയുടെ  സ്ഥാനം. അനേകം ആളുകളുടെ ആത്മീയ കാംക്ഷകളെയും അത് പൂര്‍ണ്ണമാക്കുന്നു. അനേകായിരം ഭക്തര്‍ വര്‍ഷം തോറും ചോറ്റാനിക്കര സന്ദര്‍ശിക്കുന്നു. ഈ ശാന്ത സുന്ദരമായ പ്രദേശം ഭക്തജനങ്ങള്‍ക്ക്  സ്വന്തം ആത്മാവിനെയും ശരീരത്തെയും ഒരുപോലെ നവീകരിക്കുന്നതായി അനുഭവപ്പെടുത്തുന്നു.

ഈ ചെറു ഗ്രാമം സഞ്ചാരികളെ പല വിധത്തിലും  സന്തുഷ്ടരാക്കും..  ചോറ്റാനിക്കര ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.ഹിന്ദു അമ്മ ദൈവമായ ഭഗവതിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് . ക്ഷേത്രത്തിന്റെ   വാസ്തു വിദ്യയും  ദാരുശില്‍പ്പങ്ങളും അത്ഭുതകരമാം വിധം  സുന്ദരമാണ്.ചോറ്റാനിക്കര മകം തൊഴല്‍ ആണ് ഇവിടത്തെ പ്രധാന ഉത്സവം . ഉത്സവക്കാലം ധാരാളം ഭക്തരെയും സഞ്ചാരികളെയും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു .

തൃപ്പൂണിത്തുറയിലെ പുരാവസ്തു  മ്യൂസിയം , തൃപ്പൂണിത്തുറ ഹില്‍ പാലസ്  ഇവ രണ്ടുമാണ്  ചോറ്റാനിക്കരയിലെ മറ്റൊരു ആകര്‍ഷണം . ഒരു കാലത്ത് കൊച്ചി രാജകുടുംബത്തി ലേതായിരുന്ന കലാ വസ്തുക്കള്‍ മ്യൂസിയത്തില്‍ അതീവ ഭംഗിയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു കടുത്തുരുത്തി ശിവക്ഷേത്രവും പൂര്‍ണ്ണ ത്രയീശ  ക്ഷേത്രവുമാണ് കാണേണ്ട രണ്ടു പ്രധാന ദേവാലയങ്ങള്‍..... . കടുത്തുരുത്തി ക്ഷേത്രത്തിനു സമീപമുള്ള  എംബാങ്ക് തടാകമാണ്  സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന് .

ഭക്തിയുടെ സംസ്കാരം

ചോറ്റാനിക്കര ഭഗവതി ക്ഷേത്രവും പ്രദേശത്തെ  മറ്റു പ്രധാന ക്ഷേത്രങ്ങളും കൂടി ചേര്‍ന്നുണ്ടായ ഒരു സവിശേഷ സംസ്കാരം ചോറ്റാനിക്കരയില്‍ രൂപപ്പെട്ടിട്ടുണ്ട്. ദൈവ  ഭക്തിയുടെ  ഒരു അന്തരീക്ഷമാണ് ഗ്രാമത്തില്‍ തങ്ങി  നില്‍ക്കുന്നത്. മന്ത്രോച്ചാരണ ങ്ങളുടെയും കീര്ത്തനങ്ങളുടെയും നിലക്കാത്ത ഒഴുക്കാണ് അമ്പലങ്ങളില്‍ നിന്നും എ പ്പോഴും വന്നു കൊണ്ടിരിക്കുക. പലതരം ആഘോഷങ്ങളും അനുഷ്ഠാന ങ്ങളും  ചോറ്റാനിക്കര ക്ക് സദാ ഉത്സവാന്തരീക്ഷം നല്‍കുന്നു.  വര്‍ഷം  മുഴുവനും ഏതാണ്ട് സദാ സമയവും ഭക്തര്‍ വന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു  ആത്മീയ കേന്ദ്രമാണ്  ചോറ്റാനിക്കര എന്ന് പറയാം .

ഓണ ക്കാലത്ത് തിരുവോണാ ഘോഷവും നവരാത്രിക്കാലത്ത്‌  നവരാത്രി ആഘോഷവും , വൃശ്ചിക മാസത്തില്‍ മണ്ഡല മഹോത്സവവും , തൃക്കാക്കര ഉത്സവവും , കര്‍ക്കടകത്തില്‍ രാമായണമാസവും ,ഉത്രം ആറാട്ടും ആണ് ചോറ്റാനിക്കരയിലെ  പ്രധാന ആഘോഷങ്ങള്‍. ഏഴു കൊമ്പനാനകളുടെ  എഴുന്നള്ളത്തോടെ  സമാപിക്കുന്ന ചോറ്റാനിക്കര ക്ഷേത്രോത്സവം വര്‍ഷാന്ത്യത്തില്‍ ഉണ്ടാകും .ഈ കാഴ്ച  സഞ്ചാരികള്‍ ക്ക് ദൃശ്യാനുഭവം തന്നെ യായിരിക്കും.

നല്ല കാലാവസ്ഥയും യാത്രാ സൌകര്യവും

ചോറ്റാനിക്കരയില്‍  ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കാലാവസ്ഥ യാണ് വര്‍ഷം  മുഴുവനും.വേനല്‍ക്കാലം വരണ്ടതും മഴക്കാലം ഈര്‍പ്പമുള്ളതും ആയിരിക്കും.ആഗസ്റ്റ്‌ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ചോറ്റാനിക്കര സന്ദര്‍ശിക്കുന്നതിന്  പറ്റിയ സമയം.  സഞ്ചാരികള്‍ക്ക് പ്രദേശത്തെ ഉത്സവങ്ങള്‍ ക്കനുസരിച്ചും തങ്ങളുടെ യാത്രാ സമയം നിശ്ചയിക്കാം.കൊച്ചി നഗരത്തിന്റെ പ്രാന്ത പ്രദേശമാണ്‌ ചോറ്റാനിക്കര .അതിനാല്‍ ഗതാഗത  സൗകര്യം എളുപ്പം ലഭ്യമാണ്.അത് കൊണ്ട് തന്നെ കൊച്ചി സന്ദര്‍ശിക്കുന്ന  സഞ്ചാരികള്‍ക്ക്  ചോറ്റാനിക്കര സന്ദര്‍ശനവും പ്രയാസമില്ലാതെ  നടത്താവുന്നതാണ്. ചോറ്റാനിക്കരയില്‍ നിന്ന്  റെയില്‍വേ സ്റ്റെഷനിലെക്കും  എയര്‍ പോര്‍ട്ടിലേക്കും വാഹന സര്‍വ്വീസുകള്‍ ഉണ്ട്.

ബജറ്റില്‍ ഒതുങ്ങുന്ന ശാന്തമായ സ്ഥലം  

കേരളത്തിലെ മറ്റു ഗ്രാമങ്ങളെ പ്പോലെ  ഹരിതാഭമാണ്‌  ചോറ്റാനിക്കരയും .ഗ്രാമത്തിലേക്കുള്ള റോഡിനിരുവശവും പച്ചപിടിച്ച പാടങ്ങളുടെ സൌന്ദര്യവും .നിരനിര യായി  കാറ്റില്‍ ആടുന്ന തെങ്ങുകളി ല്‍ തട്ടിയുള്ള നേര്‍ത്ത കാറ്റും അന്തരീക്ഷത്തിനു കുളിര്‍മ്മയും ആഹ്ലാദവും  നല്‍കുന്നു  . ഇവിടത്തെ മനുഷ്യരുടെ ജീവിതം വിശ്വാസവും പ്രാര്‍ത്ഥന യും ഇഴചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് .ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ദര്‍ശനം ഭക്തിയോടെ പന്ത്രണ്ടു ദിവസം മുടങ്ങാതെ ചെയ്‌താല്‍ ജീവിത കാലത്തേക്ക് മുഴുവനുമുള്ള പുണ്യം ആര്‍ജ്ജിച്ചു കഴിഞ്ഞു എന്നാണു വിശ്വാസം.

സഞ്ചാരികള്‍ ചോറ്റാനിക്കര ക്ഷേത്ര ദര്‍ശനത്തിനായി വരുന്ന സഞ്ചാരികള്‍ക്ക് അതിനോടനുബന്ധിച്ചു  പല പ്രധാന  സ്ഥലങ്ങളും  സന്ദര്‍ശിക്കാ വുന്നതാണ്. ട്രാവന്‍ കൂര്‍ വളം നിര്‍മ്മാണ ശാലയാണ് സന്ദര്‍ശിക്കാവുന്ന ഏറ്റ വും അടുത്തുള്ള സ്ഥലം., മട്ടാഞ്ചേരി ഹാര്‍ബര്‍ , വൈക്കം മഹാദേവ ക്ഷേത്രം , ഏറണാകുള ത്തപ്പന്‍ ക്ഷേത്രം  തുടങ്ങിയ സ്ഥലങ്ങളും കാണേണ്ടത് തന്നെ. മിതമായ നിരക്കില്‍ കിട്ടുന്ന താമസ സൗകര്യം , യാത്രാ സൗകര്യം, തുടങ്ങിയവ ചോറ്റാനിക്കര യുടെ  ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ശാന്തിയും സമാധാനവും നല്‍കുന്ന ചോറ്റാനിക്കര സന്ദര്‍ശനം ചെറിയ ബജറ്റില്‍  നടത്താവുന്നതെയുള്ളൂ എന്നുമുണ്ട്  പ്രത്യേകത.

ചോറ്റാനിക്കര പ്രശസ്തമാക്കുന്നത്

ചോറ്റാനിക്കര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചോറ്റാനിക്കര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചോറ്റാനിക്കര

  • റോഡ് മാര്‍ഗം
    കൊച്ചിയുടെ പ്രാന്തപ്രദേശം ആയതു കൊണ്ട് റോഡു ഗതാഗതം സൌകര്യപ്രദമായ നിലയില്‍ ഉണ്ട്. സര്‍ക്കാര്‍ ബസ്സുകള്‍ കൊച്ചിയില്‍ നിന്നും ചോറ്റാനിക്കരയി ലേക്ക് ദിവസേന സര്‍വ്വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് തെക്കേ ഇന്ത്യന്‍ നഗരങ്ങളായ ബാംഗ്ലൂര്‍ , ചെന്നൈ, തിരുവനന്ത പുരം, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് യാത്രാ സൌകര്യവും ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തൃപ്പൂണിത്തുറ റെയില്‍വെസ്റ്റേഷന്‍ ആണ് ഏറ്റവും അടുത്തുള്ളത് . നാല് കിലോമീറ്റര്‍ ദൂരം . ടാക്സിയോ ഓട്ടോ റിക്ഷയോ വാടകയ്ക്ക് ലഭിക്കും .പ്രധാന റെയില്‍വേ സ്റ്റേഷന്‍ എറണാകുളം ജംഗ്ഷന്‍ ആണ് . ചോറ്റാനിക്കരയില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരമുണ്ട് .
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചോറ്റാനിക്കരക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്‌ട്ര എയര്‍ പോര്‍ട്ട്‌ ( നെടുമ്പാശ്ശേരി) ആണ്. ഇത് ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു . ചോറ്റാനിക്കരയില്‍ നിന്ന് 37 കി മീ ദൂരമാണ് എയര്‍ പോര്‍ട്ടിലേക്ക് . എയര്‍ പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ അറുനൂറു രൂപക്ക് ചോറ്റാനിക്കരയില്‍ എത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed