കോഴിക്കോട് നഗരഹദയത്തില്‍ നിന്നും വെറും രണ്ട് കിലമീറ്റര്‍ ദൂരത്താണ് കളിപ്പൊയ്ക എന്നു വിളിക്കുന്ന ഈ അമ്യൂസ്‌മെന്റ് പാര്‍ക്ക്. അരയിടത്തുപാലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കില്‍ ദിവസേന നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തുന്നു. റോ ബോട്ടിംഗും പെഡല്‍ ബോട്ടിംഗുമാണ് ഇവിടത്തെപ്രധാന ആകര്‍ഷണങ്ങള്‍. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ഇവിടെ ബോട്ടിംഗ് ആസ്വദിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ വെറ്റ്‌ലാന്‍ഡ് സംരക്ഷിക്കാനുള്ള ഇക്കോ ഫ്രണ്ട്‌ലി പ്രോജക്ടിന്റെ ഭാഗമായുള്ള സരോവരം പദ്ധതിയുടെ ഭാഗമാണ് കളിപ്പൊയ്ക. ഓപ്പണ്‍ എയര്‍ തീയറ്ററും കനോലി കനാലിലെ ബോട്ടിംഗും മറ്റും ഈ പദ്ധതിയുടെ ഭാഗമാണ്.



Click it and Unblock the Notifications