Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മലമ്പുഴ

മലമ്പുഴ - കേരളത്തിന്റെ വൃന്ദാവനം

26

കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ.  പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്‍ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്. പ്രകൃതി സൗന്ദാര്യാസ്വാദകരെയും വിനോദയാത്രക്കാരെടുയും സംബന്ധിച്ച് ഇതൊരു വൃന്ദാവനം തന്നെയാണ് എന്നതില്‍ സംശയമില്ല.

ജലവൈദ്യുത പദ്ധതിയും ജലസേനപദ്ധതിയുമെല്ലാം ഉള്‍പ്പെടുന്നതാണ് മലമ്പുഴ അണക്കെട്ട് പ്രദേശം. കേരളത്ിതലെ ഏറ്റവും വലിയ ജലസേചന സംവിധാനമാണ് മലമ്പുഴയിലേത്. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് മലമ്പുഴ. പ്രകൃതിസൗന്ദര്യവും മനുഷ്യപ്രയത്‌നവും ഒന്നുചേര്‍ന്ന് ഏറ്റവും പ്രശസ്തമായ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഒന്നാണ് മലമ്പുഴയിലേത്.

വിനോദസാധ്യതകള്‍

മലമ്പുഴ നദിയ്ക്കുകുറുകെ കെട്ടിയിരിക്കുന്ന അണക്കെട്ടും റിസര്‍വോയറുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അണക്കെട്ടിനടുത്തുനിന്നും 2 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഫാന്റസി പാര്‍ക്ക് എന്ന പേരിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം. ത്രഡ് ഗാര്‍ഡന്‍, സ്‌നേക് പാര്‍ക്ക്, കാനായി കുഞ്ഞിരാമന്‍ പണിത യക്ഷിയെന്ന ശില്‍പം, റോക്ക് ഗാര്‍ഡന്‍,  റോപ്പ് വേ, തേന്‍കുറിശ്ശി  എന്നിവയാണ് മലമ്പുഴ അണക്കെട്ടു പരിസരത്തെ പ്രധാന ആകര്‍ഷണങ്ങള്‍. മലമ്പുഴ സന്ദര്‍ശനത്തോടൊപ്പം തന്നെ കാണാവുന്ന സ്ഥലങ്ങളാണ് പറമ്പിക്കുളം വന്യജീവിസങ്കേതം, സൈലന്റ് വാലി ദേശീയോദ്യാനം, നെല്ലിയാമ്പതി, ഡീര്‍ പാര്‍ക്ക്, പോത്തുണ്ടി റിസര്‍വ്വോയര്‍, ധോനി ഫോറസ്റ്റ് റിസര്‍വ്വ് എന്നിവ.

മലമ്പുഴയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

വേനല്‍ക്കാലം മലുമ്പുഴ സന്ദര്‍ശനത്തിന് ഒട്ടും അനുയോജ്യമല്ല, മഴക്കാലവും അതുപോലെതന്നെ. ശീതകാലമാണ് വിനോദയാത്രയ്ക്ക് ഏറ്റവും യോജിച്ചത്. മലമ്പുഴയുള്‍പ്പെടെ ഒട്ടേറെ മനോഹരമായ കാഴ്ചകളുള്ള നാടാണ് പാലക്കാട്, പ്രത്യേക സംസ്‌കാരവും ഉത്സവരീതികളുമെല്ലാം കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മലമ്പുഴയെ വ്യത്യസ്തമാക്കുന്നു. കല്‍പ്പാത്തി ബ്രാഹ്മണഗ്രാമത്തില്‍ നടക്കുന്ന കല്‍പ്പാത്തി രഥോത്സവം പാലക്കാട്ടെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്. കാളപൂട്ട് മത്സരമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

റെയില്‍, റോഡുമാര്‍ഗ്ഗമെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മലമ്പുഴ. കുറഞ്ഞ ചെലവില്‍ ഒരു വിനോദയാത്ര ആഗ്രഹിയ്ക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്.

മലമ്പുഴ പ്രശസ്തമാക്കുന്നത്

മലമ്പുഴ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മലമ്പുഴ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം മലമ്പുഴ

 • റോഡ് മാര്‍ഗം
  കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് മലമ്പുഴ. രണ്ടു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയോടടുത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും പാലക്കാട്ടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം പാലക്കാട്ടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനാണ് മലമ്പുഴയ്ക്കടുത്തുള്ളത്, ഒലവക്കോട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ മറ്റിടങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗ്ഗം ഇവിടെയെത്താം. ഇവിടെനിന്നും ടാക്‌സിയിലോ ബസിലോ മലമ്പുഴയിലേയ്ക്ക് യാത്രചെയ്യാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കോയമ്പത്തൂര്‍ വിമാനത്താവളമാണ് മലമ്പുഴയ്ക്ക് ഏറ്റവും അടുത്തുള്ളത്, 55 കിലോമീറ്റാണ് ഇങ്ങോട്ടുള്ള ദൂരം. 160 കിലോമീറ്റര്‍ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും, 110 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഇവിടേയ്ക്ക് ഏത്താം. എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസിലോ, ടാക്‌സിയിലോ എത്താവുന്നതാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Sep,Sat
Return On
26 Sep,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
25 Sep,Sat
Check Out
26 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
25 Sep,Sat
Return On
26 Sep,Sun