ലിറ്റില്‍ ഇംഗ്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനോഹരമായ പച്ചപ്പ് നിറഞ്ഞ ഗ്രാമമാണ് തളി. അനേകം തടാകങ്ങളും, പാറക്കെട്ടുകളും, മനോഹരമായ താഴ്വരകളും, കണ്ണിന് സുഖം പകരുന്നവയാണ്. ഹൊസൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തളിയിലേക്ക് തമിഴ്നാട്ടില്‍ നിന്നും, കര്‍ണാടകയില്‍ നിന്നും എത്തിച്ചേരാം. ട്രെക്കിങ്ങിനും, ഹൈക്കിങ്ങിനും ഇവിടം പ്രശസ്തമാണ്.
ഉയരങ്ങളില്‍ നിന്നുള്ള കാഴ്ച ആ യാത്രയുടെ കഷ്ടപ്പാടുകള്‍ മറക്കാന്‍ സഹായിക്കുന്നത്ര മൂല്യമുള്ളതാണ്. വര്‍ഷം മുഴുവനും തണുപ്പനുഭവപ്പെടുന്ന കാലാവസ്ഥ ആയതിനാല്‍ തദ്ദേശവാസികളും ഇവിടെ വരാനിഷ്ടപ്പെടുന്നു. കൃഷ്ണഗിരി, ബാംഗ്ലൂര്‍, ഹൊസൂര്‍ എന്നിവിടങ്ങളോട് അടുത്ത് കിടക്കുന്ന പ്രദേശമായതിനാല്‍ എളുപ്പം എത്തിച്ചേരാനാവും. പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമം തേടിയെത്തുന്നവര്‍ക്ക് നല്ലൊരനുഭവമാകും ഇവിടത്തെ കാഴ്ചകള്‍.
ഈ കാഴ്ചകള്‍ കൂടാതെ 1530 ല്‍ പാലയ്ക്കരാര്‍ പണിത ഡെങ്കാണിക്കോട്ടൈ ചരിത്രകുതുകികള്‍ക്ക് താല്പര്യം ജനിപ്പിക്കുന്ന സ്ഥലമാണ്. മതപരമായ താല്പര്യങ്ങളുള്ളവര്‍ കണ്ടിരിക്കേണ്ടുന്ന ഒന്നാണ് വേണുഗോപാലസ്വാമി ക്ഷേത്രം. ഏത് സമയത്തും തളി സഞ്ചാരികള്‍ക്കായി കഴ്ചകള്‍ ഒരുക്കിവെച്ചിരിക്കുന്നു.



Click it and Unblock the Notifications