കുമരകം കായലിലൂടെയും ജീവനാഡിയെന്നവണ്ണം ചുറ്റിവരിഞ്ഞ് കിടക്കുന്ന ഇടതോടുകളിലൂടെയുമുള്ള യാത്രകള്‍ ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. ലഗൂണുകളും അവയെ ചുറ്റിയുള്ള ആവാസ വ്യവസ്ഥകളും പച്ചപ്പുനിറഞ്ഞ തെങ്ങിന്‍തോപ്പുകളും കണ്ടുള്ള യാത്രക്ക് ഹൗസ്ബോട്ടുകളും മോട്ടോര്‍ഘടിപ്പിച്ച ചെറുവള്ളങ്ങളും ശിങ്കാരകളും വാടകക്ക് ലഭിക്കും. സൗകര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത നിരക്കുകളിലുള്ള ഹൗസ്ബോട്ടുകള്‍ ഏര്‍പ്പാട് ചെയ്യാന്‍ നിരവധി സ്വകാര്യ ഏജന്‍സികളും ഇവിടെയുണ്ട്.



Click it and Unblock the Notifications