Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നിലമ്പൂര്‍

നിലമ്പൂര്‍ - തേക്കുകളുടെ നഗരം

26

ലോകത്തിലെ ഏറ്റവും പഴക്കം തേക്കുതോട്ടം, നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചാലിയാര്‍, കണ്ണിന് കുളിരേകുന്ന വെള്ളച്ചാട്ടങ്ങള്‍,വൈവിധ്യമാര്‍ന്ന വന്യജീവി സമ്പത്ത്...മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നിലമ്പൂര്‍ എന്ന കൊച്ചുഗ്രാമത്തിന്‍െറ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല.

നീലഗിരിക്കുന്നുകളുമായും ഏറനാട്,പാലക്കാട്, കോഴിക്കോട് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ചാലിയാറിന്‍െറ തീരത്തുള്ള  ഈ കൊച്ചുഗ്രാമത്തിന് മലബാറിന്‍െറ ചരിത്രത്തില്‍  പ്രധാന ഭാഗമാണുള്ളത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്.

വേറിട്ട സംസ്കാരം, വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍

സ്വാതന്ത്ര്യലബ്ധിക്ക്  മുമ്പ് രാജവംശത്തിന്‍െറയും തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് പ്രസിഡന്‍സിക്കും കീഴിലായിരുന്നു നിലമ്പൂര്‍. അതുകൊണ്ട് തന്നെ മലപ്പുറത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് വേറിട്ടതും എന്നാല്‍ സമ്പന്നവുമായ സംസ്കാരത്തിന്‍െറ ശേഷിപ്പുകള്‍ ഇവിടെ കാണാം. കോവിലകങ്ങളാണ് നിലമ്പൂരിലെ മറ്റൊരു വേറിട്ട കാഴ്ച. പൗരാണിക ശില്‍പ്പകലയുടെ നിലനില്‍ക്കുന്ന ഉദാഹരണങ്ങളായ ഇവിടെയാണ് നിലമ്പൂര്‍ രാജാക്കന്‍മാര്‍ താമസിച്ചിരുന്നത്.  ഇവിടെ മാത്രം കാണപ്പെടുന്ന വേറിട്ട കലാരൂപമാണ് നിലമ്പൂര്‍ വേട്ടക്കൊരു മകന്‍ പാട്ട്. നിലമ്പൂര്‍ പാട്ട് എന്നും അറിയപ്പെടുന്ന നിലമ്പൂര്‍ കോവിലകം ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്ന വാര്‍ഷിക പരിപാടിയാണ്.

പച്ചപ്പിന്‍െറ നാട്

മുളകളുടെ നാട് എന്നാണ് നിലമ്പൂര്‍ എന്ന വാക്കിന്‍െറ അര്‍ഥം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടമായ കനോലി പ്ളോട്ട് നിലമ്പൂരിലാണ്.തേക്ക് മ്യൂസിയവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. തേക്ക് കൂടാതെ റോസ്വുഡ്,മഹാഗണി,വെന്തേക്ക് തുടങ്ങിയ മരങ്ങളും ഇവിടെ ധാരാളമായി വളരുന്നുണ്ട്.

വയനാട് വന്യജീവി സങ്കേതത്തിലും തമിഴ്നാട്ടിലെ മുതുമല സങ്കേതത്തിലും കര്‍ണാടകയിലെ ബന്ദിപൂര്‍ വന്യജീവി സങ്കേതത്തിലുമായി വ്യാപിച്ച് കിടക്കുന്ന നിലമ്പൂര്‍ കാടുകള്‍ അപൂര്‍വ ജൈവസമ്പത്തിന്‍െറ കലവറയാണ്. വംശനാശം വന്നുകൊണ്ടിരിക്കുന്ന ആദിവാസി വിഭാഗമായ ചോലനായ്ക്കരെ നിലമ്പൂര്‍ കാടുകളില്‍ കണ്ടുവരുന്നുണ്ട്.

കാഴ്ചയുടെ നിറവസന്തം

വിനോദസഞ്ചാരികള്‍ക്ക് പ്രിയംകരമായ ഒരുപിടി കാഴ്ചകളാണ് നിലമ്പൂരിനും പരിസരത്തുമുള്ളത്. കനോലി പ്ളോട്ടില്‍ നിന്നും തേക്ക് മ്യൂസിയത്തില്‍ നിന്നും നിലമ്പൂരിന്‍െറ തേക്ക് പെരുമ അറിഞ്ഞ് പുറത്തിറങ്ങുന്ന സന്ദര്‍ശകര്‍ക്ക്  ആഡ്യന്‍പാറ, വെള്ളംതോട് വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പോകാം. വേനലിലും ഇടമുറിയാതെയുള്ള ഈ ജലപാതങ്ങളോട് ചേര്‍ന്നുള്ള നദികളില്‍ വേണമെങ്കില്‍ ഒരു കുളിയുമാകാം. അപകട സാധ്യത ഏറെയുള്ള മേഖലകളായതിനാല്‍ കുളിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധ ചൊലുത്തണം.

മഴക്കാടുകളാല്‍ പ്രശസ്തമായ നെടുംകയം  നിലമ്പൂരിന് സമീപമാണ്. ഇവിടെ സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ മരം കൊണ്ടുള്ള വീടുകളുണ്ട്. മണ്‍പാത്ര നിര്‍മാണത്താല്‍ പ്രശസ്തമായ അരുവാക്കോടും നിലമ്പൂരിന് സമീപമാണ്. ബയോ റിസര്‍വ് പാര്‍ക്ക് ആണ് മറ്റൊരു ആകര്‍ഷണം. ഇതിന് സമീപമാണ് ബട്ടര്‍ഫൈ്ള പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

സൈലന്‍റ് വാലി നാഷനല്‍ പാര്‍ക്കിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുതുതായി രൂപവത്കരിച്ച അമരമ്പലം റിസര്‍വ് വനമാണ് മറ്റൊരു ‘ഹോട്ട് സ്പോട്ട്’. ഇവിടെ അപൂര്‍വങ്ങളായ പക്ഷികളെ കാണാം. നിലമ്പൂര്‍ കോവിലകം ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. റിസോര്‍ട്ടുകള്‍ക്കൊപ്പം പോക്കറ്റിനണങ്ങുന്ന താമസത്തിനായി നിരവധി ഹോം സ്റ്റേകളും ഇവിടെയുണ്ട്. പരമ്പരാഗത മലബാര്‍ വിഭവങ്ങളുടെ രുചി വൈവിധ്യമൊരുക്കുന്ന നിരവധി ഹോട്ടലുകളും നിലമ്പൂരിലുണ്ട്.

നിലമ്പൂര്‍ പ്രശസ്തമാക്കുന്നത്

നിലമ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നിലമ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നിലമ്പൂര്‍

  • റോഡ് മാര്‍ഗം
    ബംഗളൂരു,മൈസൂര്‍,സുല്‍ത്താന്‍ബത്തേരി,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇങ്ങോട് ബസ്സര്‍വീസുകള്‍ പതിവായി ഉണ്ട്. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും ധാരാളം ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാലക്കാട്, ഷൊര്‍ണൂര്‍,ചെന്നൈ,കൊച്ചി എന്നിവിടങ്ങളിലേക്ക് മാത്രമാണ് ട്രെയിന്‍സര്‍വീസുകള്‍ ഉള്ളത്. ഷൊര്‍ണൂരില്‍ നിന്നും പാലക്കാട് നിന്നും രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    45 കിലോമീറ്റര്‍ അകലെയാണ് കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും ചില ഗള്‍ഫ്രാജ്യങ്ങളിലേക്കും വിമാനസര്‍വീസുകള്‍ ഉണ്ട്. കരിപ്പൂരില്‍ നിന്ന് ടാക്സി പിടിച്ചാല്‍ ഏതാണ്ട് 60 മിനിറ്റ് കൊണ്ട് നിലമ്പൂരില്‍ എത്താം. 600-800 രൂപക്കിടയിലാണ് ടാക്സി നിരക്ക്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri