കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.
ആധുനിക കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നാന്ദികുറിക്കുന്നതിന് വഴിയൊരുക്കിയ വൈക്കം സത്യാഗ്രഹം ക്ഷേത്ര നടയിലാണ് നടന്നത്. എട്ട് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കുമരകത്ത് നിന്ന് 22 കിലോമീറ്ററും കോട്ടയത്ത് നിന്ന് 32 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications