Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുമരകം » ആകര്‍ഷണങ്ങള് » ബേ ഐലന്‍റ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം

ബേ ഐലന്‍റ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം, കുമരകം

36

ഇന്ത്യയിലെ ഏക ഡ്രിഫ്റ്റ്വുഡ് മ്യൂസിയമായ ഇവിടം കുമരകത്തത്തെുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. സമുദ്രതീരത്തു നിന്നും മറ്റും ലഭിക്കുന്ന മരത്തടികളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് നിര്‍മിക്കുന്ന ശില്‍പ്പങ്ങളാണ് ഇവിടെയുള്ളത്. പ്രകൃതിയുടെ ശില്‍പ്പചാരുതിക്കൊപ്പം മനുഷ്യന്‍െറ കരവിരുതും കൂടി ഒത്തുചേര്‍ന്നതിന്‍െറ ഫലമെന്നവണ്ണം വിസ്മയകരമായ നിരവധി ശില്‍പ്പങ്ങളാണ് ഇവിടെയുള്ളത്.

മരത്തിന്‍െറ വേരുകളില്‍ നിന്ന് നിര്‍മിച്ച ശില്‍പ്പങ്ങളാണ് കുമരകത്തിന് സമീപം ചക്രന്‍പടിയില്‍ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയത്തിന്‍െറ പ്രധാന ആകര്‍ഷണം. സമുദ്രജലത്തില്‍ നിരവധി നാളുകള്‍ ഒഴുകിനടന്ന മരങ്ങളിലെ കേടായ ഭാഗങ്ങള്‍ നീക്കി ബാക്കി ഭാഗം പോളിഷ് ചെയ്ത് ചെറിയ രൂപമാറ്റങ്ങള്‍ വരുത്തിയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആന്‍ഡമാനില്‍ സ്കൂള്‍ അധ്യാപികയായിരുന്ന രാജി പുന്നൂസ് ആണ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയത്തിന്‍െറ ശില്‍പ്പി.

2001ല്‍ സ്ഥാപിച്ച മ്യൂസിയത്തിന് 2004ലെ സംസ്ഥാന സര്‍ക്കാരിന്‍െറ മോസ്റ്റ് ഇന്നൊവേറ്റീവ് ടൂറിസം പ്രൊജക്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മ്യൂസിയം തിങ്കളാഴ്ച ഒഴിച്ചുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ ഒന്നു വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ആറുവരെയും പ്രവര്‍ത്തിക്കും. ഞായറാഴ്ചകളില്‍ 11.30 മുതല്‍ ആറു വരെയാണ് സന്ദര്‍ശന സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat