കച്ച് ജില്ലയിലെ ഥാര്‍ മരുഭൂമിയിലെ കാലാനുസൃതമായ ചതുപ്പ് നിലമാണ് റണ്‍ ഓഫ് കച്ച്. ലോകത്തിലെ ഏറ്റവും വലിയ ലവണ മരുഭൂമിയാണിത്. വിശാല റണ്‍ ഓഫ് കച്ച് 7505 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്നു. ചെറിയ റണ്‍ മരുഭൂമിയെ അപേക്ഷിച്ച് വളരെ വലുതാണിത്. ഒരുപാട് സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രവുമാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ദേശാന്തരഗമനം നടത്തുന്ന ഒരുപാട് ദേശാടനപക്ഷികളും ഇവിടെ ചേക്കേറാറുണ്ട്.



Click it and Unblock the Notifications