ഒരുപാട് ജന്തു വൈവിദ്ധ്യമുള്ള വന്യജീവിസങ്കേതമാണ് നാരായണ്‍ സരോവര്‍. വംശമറ്റുകൊണ്ടിരിക്കുന്ന പതിനഞ്ചോളം അപൂര്‍വ്വയിനം മൃഗങ്ങളും ഇവിടെയുണ്ട്. അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നതിനാല്‍ മറ്റെങ്ങും വാസയോഗ്യമല്ലാത്ത നിരവധി മൃഗങ്ങളെ ഇവിടെ കാണാം.
സസ്തനികളായ കാട്ടുപൂച്ചകള്‍, കുറുനരികള്‍, പുള്ളിമാന്‍, കാട്ടുകരടി എന്നിവയും ഏറ്റവും നിര്‍ഭയനായ ജന്തു എന്ന് ഗിന്നസ്ബുക്ക് വിശേഷിപ്പിച്ച ഹണിബാഡ്ജറും ഇവിടെയുണ്ട്.



Click it and Unblock the Notifications