ഇന്‍ഡസ് നദീ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ്. 500 വര്‍ഷത്തെ ചരിത്രമുള്ള ഈ ആശ്രമം ലഡാക്കിലെ സാക്യ മൊണാസ്റ്റിക് എസ്റ്റാബ്ലിഷ്മെന്‍റാണ് കൈകാര്യം ചെയ്യുന്നത്. ലാമ ദുഗ്ബ ഡോര്‍ജെ പതിനാറാം നൂറ്റാണ്ടില്‍ പണകഴിപ്പിച്ച ആശ്രമത്തിലുള്ള നാനൂറോളം പഴയ തങ്കാസും മാത്തോ നാഗ് രങ്ക് ഉത്സവവും വളരെ പ്രശസ്തമാണ്. ആശ്രമത്തിനകത്തെ മ്യൂസിയത്തില്‍ തങ്കാസ് പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. മണ്ഡലാസിന്‍റെ രൂപത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ആശ്രമത്തിലെ ദേവന്‍ പ്രതീകവല്‍കരിക്കുന്നത് രക്ഷാദൈവങ്ങളെയാണ്.
ബുദ്ധമതജ്ഞാനവും ആശയങ്ങളും പഠിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണ് ഈ ആശ്രമം. മാത്തോ നവരങ്ക് ആഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന നൃത്തവും ആചാരങ്ങളും മാര്‍ച്ച് ആദ്യപകുതിയിലാണ് ഉണ്ടാവാറ്. ടാക്സികളിലും കാറുകളിലും യാത്രക്കാര്‍ക്ക് ഇവിടെയെത്താം.



Click it and Unblock the Notifications